പന്തളം :- കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ ഈ മാസം 22 മുതൽ നടന്ന് വരുന്ന സപ്താഹ യജ്ഞത്തിൽ അഞ്ചാം ദിവസം രുഗ്മിണിസ്വയംവരത്തിന് വേദിയാകുമ്പോൾ അതിന് മുന്നോടിയായി പുറത്തിറക്കിയ ക്ഷണക്കത്താണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു കല്യാണ ക്ഷണക്കത്തിന്റെ അതേ മാതൃകയിലാണ് കുറി. അതോടൊപ്പം വിവാഹ സൽക്കാരത്തിലും ഊണിലും മറ്റു ചടങ്ങുകളിലും എല്ലാവരെയും ക്ഷണിക്കുന്നത് പോലെയുമാണ് കുറി.ശ്രീജിത്ത് വി കുരമ്പാല ആണ് കുറി ഡിസൈൻ ചെയ്തിരിക്കുന്നത്. കുരമ്പാല തെക്കുഭാഗം സപ്താഹ കമ്മിറ്റിയാണ് കുറി പുറത്തിറക്കിയിരിക്കുന്നത്. യജ്ഞാചാര്യൻ മനോജ് വി നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സപ്താഹയജ്ഞം നടക്കുന്നത്