Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കോഴഞ്ചേരി പ്രസംഗം: ജില്ലയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ 90-ആം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടി ജില്ലയിൽ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴഞ്ചേരിയിൽ നവീകരിച്ച സി. കേശവൻ സ്ക്വയറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഇന്നത്തെ നിലയിലെത്തിക്കുവാനും ജനതയെ
അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുവാനും പഠിപ്പിച്ച വ്യക്തിത്വമാണ് സി കേശവൻ. പിന്നോക്ക വിഭാഗങ്ങൾക്ക് തൊഴിൽ ഇടങ്ങളിൽ ഉൾപ്പടെ നിലനിന്ന അസമത്വങ്ങളും അനീതിയും അധികാര വർഗത്തിന്റെ തെറ്റുകളും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ തുറന്നടിച്ചു. പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണം ഉൾപ്പടെയുള്ള മാറ്റങ്ങൾക്ക് കാരണമായ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മരണയ്ക്കായി നിർമിച്ച സി കേശവൻ സ്‌ക്വയർ ചരിത്രത്തെ ഓർമിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്. 2018 പ്രളയത്തെ തുടർന്ന് ശോചനാവസ്ഥയിൽ ആയിരുന്നു. ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ ഇന്ദിര ദേവി അധ്യക്ഷയായി.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാഥിതിയായി. എൽ ഐ ഡി ആൻഡ് ഇ ഡബ്ലിയു അസ്സിസ്റ്റന്റ് എഞ്ചിനീയർ ജി വിജയകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം എൽ എ കെ സി രാജഗോപാൽ, കോഴഞ്ചേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിക്ടർടി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗംങ്ങളായ ബിജിലി പി ഈശോ ,മോഹൻ ബാബു, എൽ ഐ ഡി ആൻഡ് ഇ ഡബ്ലിയു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ് അനിത
, എസ് എൻ ഡി പി യോഗം കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ എന്നിവർ പങ്കെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement