Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കോന്നി എംഎൽഎ ഒരുക്കുന്ന സൗജന്യഎൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം നടത്തി.

കോന്നി:
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുന്ന ഒരു പ്രധാന സ്കോളർഷിപ്പ് പരീക്ഷയാണ് എൻ.എം.എം.എസ്. (NMMS). കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ നടക്കുന്ന ഈ പരീക്ഷ എട്ടാം തരത്തിൽ പഠിക്കുന്ന സർക്കാർ – എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കായാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പരീക്ഷയുടെ ഏകദിന പരിശീലന ക്യാമ്പ് കോന്നി റിപ്പബ്ലിക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കുടുംബത്തിൻ്റെ വാർഷികവരുമാനം മൂന്നരലക്ഷത്തിൽ കവിയാത്ത കുട്ടികളാണ് പരീക്ഷയ്ക്ക് അപേക്ഷകരായിട്ടുള്ളത്. പാസാകുന്നവർക്ക് ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് അവസാനംവരെ പ്രതിമാസം ആയിരം രൂപ വീതം ലഭിക്കും. അതിനാൽ രാജ്യത്തെ ഏറ്റവും വലിയ പഠനസഹായപദ്ധതികളിൽ ഒന്നായ എൻ.എം.എം.എസിനു പ്രാധാന്യമേറെയുണ്ട്. ഭാവിയിലെ വലിയ മത്സരപ്പരീക്ഷകൾ നേരിടാനും ഇതുവഴി നമ്മുടെ കുട്ടികൾക്ക് സാധിക്കും.

Advertisement

തുടർപഠനത്തിന് ആത്മവിശ്വാസവും സാമ്പത്തികാശ്വാസവും പ്ലസ് വൺ പ്രവേശനത്തിന് മുൻഗണനയും ലഭിക്കുന്ന ഈ പരീക്ഷയ്ക്ക് ആസൂത്രിതവും ശാസ്ത്രീയവുമായ പരിശീലനം നൽകേണ്ടത്തിന്റെ ഭാഗമായി
മുൻകാല ചോദ്യപേപ്പറുകളും മാതൃകാപരീക്ഷകളും പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകളും കൃത്യമായി വിലയിരുത്തിക്കൊണ്ട് കോന്നി എംഎൽഎ ജനീഷ് കുമാർ പരീക്ഷാർത്ഥികൾക്കായി ഒരു ഏകദിന കോച്ചിങ്ങും ആ ഏകദിന കോച്ചിങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠന സാമഗ്രികളും ഒരു മാസത്തെ സൗജന്യ പരിശീലനവും ഒരുക്കിയാണ് ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
കോന്നി മണ്ഡലത്തിലെ എൻ എം എം എസ് സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് വേണ്ടി മൽസര പരീക്ഷാ പരിശീലന രംഗത്തെ പ്രഗൽഭരായ അധ്യാപകരുടെ സഹകരണത്തോടെയാണ് നോളജ് വില്ലേജ് ഏകദിന സൗജന്യ പരിശീലന പരിപാടി നടത്തിയത് . കോന്നി മണ്ഡലത്തിലെ എല്ലാ ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലെയും എൻ എം എം എസ് പരീക്ഷയിൽ രജിസ്റ്റർ ചെയ്ത എട്ടാം ക്ലാസ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
പരമാവധി വിദ്യാർത്ഥികളെ യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement