kcdമയക്കു മരുന്നിന്റെ ദൂഷ്യത്തിൽ നിന്ന് തലമുറകളെ രക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.
കേരള കോൺഗ്രസ് (എം )പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ, കളിക്കളം ആവട്ടെ ലഹരി എന്ന മുദ്രാവാക്യവുമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന വിവിധ കായിക മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ലയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് വകുപ്പ് സർക്കിൾ ഇൻസ്പെക്ടർ രാധാകൃഷ്ണൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെറിയാൻ പോളച്ചിറക്കൽ, എബ്രഹാം വാഴയിൽ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, എലിസബത്ത് മാമ്മൻ മത്തായി,ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, സോമൻ താമരച്ചാലിൽ, റിന്റോ തോപ്പിൽ, രാജീവ് വഞ്ചിപ്പാലം, ജോയ് ആറ്റുമാലിൽ, തോമസ് വർഗീസ്, പോൾ മാത്യു, മനോജ് മഠത്തുമ്മൂട്ടിൽ, ജോജി തോമസ്, ശർമിള സുനിൽ, ജെയിംസ് ഇളമത,റജി കുരുവിള, മാത്യു നൈനാൻ, ധന്യ അന്ന മാമ്മൻ,എന്നിവർ പ്രസംഗിച്ചു.
Home മയക്കു മരുന്നിന്റെ ദൂഷ്യത്തിൽ നിന്ന് തലമുറകളെ രക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.