നാടൻ പാട്ടിലൂടെ എന്റെ കേരളം മേളയെ പ്രകമ്പനം കൊള്ളിച്ച് കനൽ ബാൻഡ് കയ്യടി നേടി.
തലമുറകളിലൂടെ പകർന്നുവന്ന തനത് പാട്ടിനൊപ്പം പുതുകാല എഴുത്തുപാട്ടുകളും സംഘം അവതരിപ്പിച്ചു. ആദ്യാവസാനം വരെ ഒരേ ആവേശത്തിൽ കനൽ ബാന്റ് പാടി തകർത്തപ്പോൾ പ്രായഭേദമന്യേ കാണികളും ചേർന്നു.
നാട്ടുപാട്ടിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന മലയാളം, തമിഴ് ഗാനങ്ങളിലൂടെ കാണികളെ ഒപ്പം ചേർത്തു.
താരക പെണ്ണാലെയും അച്യുതൻ കൊച്ചു മുകിൽ വർണൻ, കൊച്ചോല കിളി … തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച പി എസ് ബാനർജിയുടെ ടീം പത്തനംതിട്ടയെ ഇളക്കി മറിച്ചു.
ആദർശ് ചിറ്റാർ, നവനീത് വലംചുഴി, ഉന്മേഷ് പൂങ്കാവ്, സുജിത്ത് ഓതറ, ശങ്കർ ഇടുക്കി, അരുൺ യുവ എന്നിവർക്കൊപ്പം പെൺ ശബ്ദമായി അരുണ കെ മനോജും നാടൻ പാട്ടിന്റെ സംഗീതരാവിന് തിരികൊളുത്തി.