ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം” സമഭാവന ” നടത്തി
ദിനശേഷിക്കാരുടെ കലാപരവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ജനകിയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. തട്ട ഗവ. എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്. എസ്. രാജേന്ദ്രപ്രസാദ് കലോത്സവം ഉദ്ഘാടനം ചെയ്തു. ദിനശേഷിക്കാരനായ പ്രശസ്ത മൃദംഗ വിദ്വാൻ ചങ്ങനാശേരി ഗോപകുമാർ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ വി.പി. വിദ്യാധര പണിക്കർ, പ്രീയാ ജ്യോതികുമാർ അംഗങ്ങളായ രഞ്ജിത്, ശ്രിവിദ്യ, പൊന്നമ്മ വർഗ്ഗീസ്, അംബികദേവരാജൻ. കുടുംബശ്രീ ചെയർപേഴ്സൺ രാജിപ്രസാദ്, സൂപ്പർവൈസർ സബിത, ഓവർസിയർ അഖിൽ മോഹൻ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, നൂറിലധികം ഭിന്നശേഷിക്കാരും രക്ഷകർത്താക്കളും പങ്കെടുത്തു. കാലാ കായിക പരിപാടികളിൽ പങ്കെടുത്ത ഭിന്നശേഷിക്കാർക്കുള്ള സമ്മാനദാനവും നടന്നു.
Home ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം” സമഭാവന ” നടത്തി