മത , ജാതി ചിന്തകൾ വെടിഞ്ഞ് പുരോഹിത ശ്രേഷ്ഠർ. രോഗവും പ്രായാധിക്യവും മറന്ന് അച്ചനമ്മമാർ. വ്രതശുദ്ധിയിൽ സ്ഫുടം ചെയ്ത മനസ്സുമായി മുസ്ലീം ക്രിസ്ത്യൻ, ഹൈന്ദവ വിശ്വാസികൾ. തിരക്കുകൾ മാറ്റി വെച്ച് ജനപ്രതിനിധികൾ, സാംസ്കാരിക നായകർ, കരുണാലയം അമ്മ വീട്ടിൽ നടന്ന ഇഫ്താർ വിരുന്ന് ആത്മസമർപ്പണത്തിൻ്റെ സാക്ഷ്യമായി.ഇസ്ലാംമത വിശ്വാസികൾ റമദാൻ നോമ്പും, ക്രൈസ്തവർ അമ്പതു നോമ്പും ആചരിക്കുന്നതിനിടയിലാണ് കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിൽ ഇഫ്താർ വിരുന്നു ഒരുക്കിയത്. വൃദ്ധരും രോഗികളും ശയ്യാവലംബരുമായ 365 അന്തേവാസികളാണ് ഇവിടെ അധിവസിക്കുന്നത്. അമ്മവീട് ചെയർമാൻ അബ്ദുൾ അസീസിൻ്റെ നേതൃത്വത്തിലാണ് വിരുന്നൊരുക്കിയത്. ഇവർക്കു മുന്നിലേയ്ക്കാണ് ഒരു നാടാകെ ഒഴുകിയെത്തിയത്.
മാർത്തോന്മാ സഭയുടെ മുൻ വൈദീക ട്രസ്റ്റി റവ.മോൻസി കെ ഫിലിപ്പ്, ബ്രഹ്മാ സ്വാമി, SNDP വല്ലന ശാഖാ യോഗം സെക്രട്ടറി സുരേഷ് മംഗലത്തിൽ, മലക്കര സെൻ്റ് തോമസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ചാർലി ചെറിയാൻ, പ്രമുഖ പ്രവാസി സംരംഭകൻ ഷാജഹാൻ റാവുത്തർ, മാർത്തോമ്മാ സഭാ കൗൺസിൽ അംഗം ജോൺസൺ കൂടപ്പുര, അഡ്വ. മുഹമ്മദ് റാഫി, ആറൻമുള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ടി ടോജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിൽസിബാബു, പ്രസാദ് വേരുങ്കൽ, ബിജു വർണ്ണശാല, പത്തനാപുരം ഗ്രാമ പഞ്ചായത്തംഗങ്ങളായ ഫാറൂക്ക് മുഹമ്മദ്, ബൾക്കീസ് ബീഗം, പ്രമുഖ സാഹിത്യകാരന്മാരായ ഏബ്രഹാം തടിയൂർ, പ്രസാദ് കിടങ്ങന്നൂർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഐഷാ പുരുഷോത്തമൻ ,cpi ലോക്കൽ സെക്രട്ടറി M N ലാൽ കുമാർ, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി അനീഷ് കുമാർ ചലച്ചിത്ര താരം ഫസൽ വല്ലന, മുൻ ജൻമഭൂമി ലേഖകൻ വിജയകൃഷ്ണൻ, അബ്ദുൾ കരീം വല്ലന, ഡോ. സൗദ് , വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകർ തുടങ്ങിയവർ അതിഥികളായെത്തി.