ജനങ്ങളെ ഷോക്കടിപ്പിക്കുന്ന അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു.
ഇപ്പോൾ 16 പൈസയുടേയും 3 മാസം കഴിഞ്ഞാൽ ഏപ്രിലിൽ 12 പൈസയുടേയും വർദ്ധനവ് ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാരിന്റെയും ബോർഡിന്റെയും പിടിപ്പുകേടിന്റെയും ധൂർത്തിന്റെയും അഴിമതിയുടെയും പാപഭാരം മുഴുവൻ ജനങ്ങളുടെമേൽ കെട്ടി ഏൽപ്പിച്ചിരിക്കുകയാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതിക്ക് 4 രൂപ 29 പൈസ നിരക്കിൽ വാങ്ങാൻ കരാർ ഉണ്ടാക്കുകയും ഏഴു വർഷത്തോളം ആ കരാർ പ്രകാരം വൈദ്യുതി വാങ്ങുകയും ചെയ്തു. രണ്ടുവർഷം മുമ്പ് ഈ സർക്കാർ ആ കരാർ റദ്ദാക്കി. എന്നിട്ട് 4.29 രൂപയുടെ സ്ഥാനത്തു 6 മുതൽ 12 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ 15 മുതൽ 20 കോടി രൂപ വരെയാണ് പ്രതിദിനം ബോർഡിന് നഷ്ടമുണ്ടായത്. ഇതാണ് ബോർഡിനെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. അതിന് ജനങ്ങളെ ശിക്ഷിക്കുന്നതിനു പകരം ഇതിന് കാരണക്കാരായവരിൽ നിന്ന് ഈടാക്കുകയാണ് ചെയ്യേണ്ടത്. അദാനിയുടെ കമ്പനിക്ക് കരാർ നൽകാൻ വേണ്ടിയാണ് നിലവിലുണ്ടായിരുന്ന ലാഭകരമായ കരാർ റദ്ദാക്കിയതെന്നും ഇതിന്റെ പിന്നിലെ അഴിമതി അന്വേഷിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.
Home ജനങ്ങളെ ഷോക്കടിപ്പിക്കുന്ന അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു.