വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഇലന്തൂർ പുലിപ്രേത്ത് ഉഷയുടെ വീടിൻ്റെ മേൽക്കൂര കത്തി അമർന്നത് രാവിലെ 7.30 ന്. കൊച്ചു കുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങൾ കിടന്നുറങ്ങിയ മുറിയുടെ മേൽക്കൂരയാണ് കത്തിയത്. പൂജാമുറിക്ക് മുകളിലാണ് ശബ്ദവും പുകയും കണ്ടത്. നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അഗ്നിശമന സേന എത്തുമ്പോഴേക്കും വീട് കത്തിയമർന്നിരുന്നു.
വൈദ്യുതി ഷോട്ട് സർക്യുട്ടോ മറ്റോ അല്ലെന്ന് വീട്ടുകാർ പറയുന്നു. പൂജാമുറിയിൽ കത്തിച്ചു വെച്ച വിളക്കിലെ എണ്ണയും തിരിയും മിക്കപ്പോഴും എലി കൊണ്ടു പോകാറുണ്ട്. തിരി എലി കടിച്ചെടുത്ത് തട്ടിൻ്റെ മുകളിൽ കയറിയതാവാം വീട് അപ്പാടെ കത്തിപ്പോകാൻ കാരണമായതെന്നും വീട്ടുകാർ സംശയിക്കുന്നു.
എന്തായാലും പാവം അമ്മമാരും കുടുബവും വീട് കത്തിയമർന്ന ദുഃഖത്തിലാണ്
Home വീടിൻ്റെ മേൽക്കൂര കത്തി അമർന്നു,വീട്ടുകാർ രക്ഷപെട്ടത് അത്ഭുതമായി.