ആരോഗ്യരംഗത്ത് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വടശ്ശേരിക്കര, ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ .ക്യു. എ. എസ്) അംഗീകാരം ലഭിച്ചു. ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് 93 .02 ശതമാനം സ്കോർ ലഭിച്ചു.

90.75 ശതമാനം സ്കോർ നേടിയാണ് വടശ്ശേരിക്കര കുടുംബരോഗ്യ കേന്ദ്രം നേട്ടം കൈ വരിച്ചത്. സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്സ്, ഇൻപുട്ട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ , ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളിൽ സ്കോർ ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് എൻ. ക്യു. എ. എസ് അംഗീകാരം നൽകുന്നത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകൾക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.