പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് രണ്ട് യുവാക്കളെ കഞ്ചാവുമായി ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് പിടികൂടി. കഞ്ചാവ് ചെറിയ അളവിൽ വാങ്ങി ചെറുപൊതികളാക്കി വില്പന നടത്തിവരികയായിരുന്നു പ്രതികൾ. 26 ന് രാത്രി 9.15 ഓടെ മിത്രപുരത്തുനിന്നുമാണ് യുവാക്കൾ പിടിയിലായത്. പത്തനംതിട്ട മെഴുവലി
വട്ടക്കാലായിൽ വീട്ടിൽ വിഷ്ണു ( 34), ആലപ്പുഴ വെണ്മണി പുന്തല തട്ടുപുരക്കൽ സൂരജ് ടി സുരേഷ് ( 26 )
എന്നിവരാണ് അറസ്റ്റിലായത്. 48 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു.
ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ടാങ്ക് കവറിന്റെ മുകളിലത്തെ അറയിൽ സിപ് ലോക്ക് കവറിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. എസ് ഐ അനൂപ് ചന്ദ്രനാണ് കേസെടുത്തത്. പ്രതികൾ കഞ്ചാവ് വാങ്ങാൻ പോയതായി രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. 50 ഗ്രാം വാങ്ങികൊണ്ടുവന്ന് ചെറു പൊതികളാക്കി ആവശ്യക്കാർക്ക് വിൽക്കുകയാണ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കിയപ്പോൾ കഞ്ചാവിന്റെ ലഭ്യത കുറഞ്ഞതിനാലാണ് ഇത്തരത്തിൽ ചെറിയ പൊതികളിലാക്കി വില്പന നടത്തുന്നതെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു. എവിടെ നിന്ന് വാങ്ങി എന്ന് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
Home കഞ്ചാവ് ചെറുപൊതികളാക്കി വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസ് പിടിയിൽ