Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ദളിത് ആദിവാസി ഗ്രാമത്തിന് പുതുസ്വപ്‌നങ്ങള്‍ നല്‍കി രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം

തിരുവല്ല: ദളിത് – ആദിവാസി മേഖലയായ പെരിങ്ങര മുണ്ടപ്പള്ളി ഗ്രാമത്തിന് പ്രതീക്ഷകളും പുതുസ്വപ്‌നങ്ങളും നല്‍കി രമേശ് ചെന്നിത്തലയുടെ സ്വപ്‌നപദ്ധതിയായ ഗാന്ധിഗ്രാമം പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികം ഇന്നു നടന്നു. എല്ലാ പുതുവല്‍സര ദിനത്തിലും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മുടങ്ങാതെ നടത്തുന്ന ഈ പരിപാടി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഇക്കുറി മാറ്റിവെച്ചത്.

രാവിലെ ഒമ്പതു മണിക്കു മുണ്ടപ്പള്ളിയിലെത്തിയ രമേശ് ചെന്നിത്തലയെ ഗ്രാമവാസികള്‍ ചേര്‍ന്ന് പാരമ്പര്യ രീതിയില്‍ വരവേറ്റു. തുടര്‍ന്ന് ഗാന്ധിഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരായ കുഞ്ഞുകുഞ്ഞും പെണ്ണമ്മയും ചേര്‍ന്ന് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ഗ്രാമവാസികള്‍ക്കൊപ്പം പ്രഭാതഭക്ഷണം.

വെള്ളപ്പൊക്ക ഭീഷണി നിരന്തരമായി നേരിടുന്ന ഈ പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല ആവശ്യമായ ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുന്നതിന് രാജ്യസഭാംഗമായ ഹാരീസ് ബീരാന്റെ എംപി ഫണ്ടില്‍ നി്ന്ന് ഏതാണ്ട് ഇരുപതു ലക്ഷത്തില്‍ പരം രൂപ അനുവദിക്കാന്‍ ധാരണയായി.

Advertisement

ആന്റോ ആന്റണി എംപിയുടെ ഫണ്ടില്‍ നിന്ന് മുണ്ടപ്പള്ളിയില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു നല്‍കും.

ഏതാണ്ട് നാല്‍പതിലേറെ പരാതികളും ആവശ്യങ്ങളും ഗ്രാമവാസികള്‍ ഉന്നയിക്കുകയുണ്ടായി. ഇതില്‍ ഉടനടി ഇടപെടണ്ട വിഷയങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണില്‍ വിളിച്ച് തല്‍സമയം തന്നെ പരിഹരിച്ചു നല്‍കി. കഴിഞ്ഞ വര്‍ഷം നല്‍കിയ നെല്ലിന്റെ വില ലഭിച്ചില്ല എന്ന ജിജിമോളുടെ പരാതി ഉടനടി കൃഷിവകുപ്പ് പ്രോക്യുര്‍മെന്‌റ് ഓഫീസറുമായി ബന്ധപ്പെട്ട് പരിഹാരത്തിന് നിര്‍ദേശം നല്‍കി. വേങ്ങല്‍ പ്രവര്‍ത്തിക്കുന്ന CHS സബ് സെന്റര്‍ സ്ഥിരമായി തുറക്കാറില്ലെന്ന പൊന്നമ്മ എംബിയുടെ പരാതി ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തി വേണ്ടതു ചെയ്യാന്‍ ധാരണയായി.

പക്ഷാഘാത ബാധിതനായ മോഹന്‍ ജയകുമാര്‍ തനിക്ക് ജീവനോപാധിയായി ഒരു പെട്ടികടയിട്ടു തരണം എന്ന ആവശ്യവുമായാണ് എത്തിയത്. പരിപാടിയില്‍ സന്നിഹിതനായിരുന്ന പദ്മശ്രീ കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ ഈ വിഷയം ഏറ്റെടുക്കുകയും കടയിട്ടു നല്‍കുന്നതിനു വേണ്ട സഹായം ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. ചക്കുളത്തു കാവില്‍ നിന്നു വന്ന ഓമനാകൃഷ്ണന് അടിയന്തിര ചികിത്സാ സഹായമായി 5000 രൂപ അഡ്വ. അബ്രഹാം മാത്യു പനച്ചിമൂട്ടില്‍ ന്ല്‍കി. ഓമനക്കുട്ടന്റെ ടിടിസി പാസായ, അന്ധരായ മൂന്നു മക്കള്‍ക്ക് പുതിയൊരു തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് പ്രാഥമിക സഹായമായ 20,000 രൂപ മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഗുഡ് വില്‍ ചാരിറ്റബിള്‍ സൊസൈറ്റി മുഖാന്തിരം ലഭ്യമാക്കി.

ഭിന്നശേഷിക്കാരിയായ സതിയമ്മ ചക്കുളത്തുകാവിന് ഒരു ഇലക്ട്രിക ്‌വീല്‍ചെയര്‍, ഡിഗ്രി വിദ്യാര്‍ഥിനികളായ വൃന്ദ മോള്‍, സാനിയ, സുജിന്‍ സുനി്ല്‍ എന്നിവര്‍ക്കു ലാപ്‌ടോപ്പുകളും വിതരണം ചെയ്തു.

പരിപാടിയുടെ ഭാഗമായി സഹകാര്‍ സ്മാര്‍ട്ട് ക്‌ളിനിക് ബൈ ഹെല്‍ത്ത് സ്റ്റോറി എന്ന ഹെല്‍ത്ത് കെയര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ലാബ് ടെസ്റ്റുകള്‍, രോഗപ്രതിരോധ ബോധവല്‍ക്കരണം എന്നിവയും നടന്നു.

ഉച്ചഭക്ഷണത്തിനു ശേഷം രമേശ് ചെന്നിത്തലയുടെ മറുപടി പ്രസംഗവും ഗ്രാമവാസികളുടെ കലാപരിപാടികളും ഫോക് ലോര്‍ അക്കാഡമിയുടെ നാടന്‍ കലാരൂപങ്ങളും ഉണ്ടായിരുന്നു. ഇതും കണ്ട ശേഷമാണ് രമേശ് ചെന്നിത്തല മടങ്ങിയത്.

കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ മുന്‍ രാജ്യസഭാ എംപി പിജെ കുര്യന്‍, മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍, ഡിസിസി പ്രസിഡന്റ്മാരായ പ്രോഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. ബി ബാബു പ്രസാദ്, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍, അഡ്വ. എന്‍. ഷൈലാജ്, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അഡ്വ. രജി തോമസ്, ഈപ്പന്‍ കുര്യന്‍, അഡ്വ. രാജേഷ് ചാലിയങ്കരി, സാം ഈപ്പന്‍, റോജി കാട്ടിശേരി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്, ഇ ഷംസുദ്ദീന്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, കെപി വിജയന്‍, സുരേഷ് ബാബു പാലാഴി, അരുന്ധതി അശോക്, മിനിമോള്‍ ജോസ്, ഏലിയാമ്മ തോമസ്, അഡ്വ. ബിനു വി ഈപ്പന്‍, സണ്ണി തോമസ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, എംജി കണ്ണന്‍, റോബിന്‍ പരുമല, വിനോദ് കോവൂർ, അഭിലാഷ് വെട്ടിക്കാടൻ, ക്രസ്റ്റീഫർ ഫിലിപ്പ്, ജെസ്സി മോഹൻ, ഷാജി പതിനാലിൽ, വിശാഖ് വെൻപാല, റിങ്കു ചെറിയാൻ, അനീഷ്‌ വരിക്കണ്ണമ്മല, അനിൽ തോമസ് തുടങ്ങിയര്‍ പ്രസംഗിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement