റാന്നി ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ മദ്യപിച്ച് പരസ്പരം അടി കലശൽ കൂടുകയും, യാത്രക്കാരുമായി അടിപിടിയുണ്ടാ ക്കുകയും ചെയ്ത മൂന്നു യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ നീലിപിലാവ് കട്ടച്ചിറ സ്വദേശികളായ പുത്തൻപുരയ്ക്കൽ പി എസ് ശിവലാൽ (26), ഇലവുങ്കൽ കെ ആർ ഉണ്ണികൃഷ്ണൻ(21), പുത്തൻവീട്ടിൽ രജുമോൻ (26) എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്നലെ വൈകിട്ടാണ് യുവാക്കൾ മദ്യപിച്ച് ലക്കുകെട്ട നിലയിൽ സ്റ്റാൻഡിൽ ബഹളമുണ്ടാക്കുകയും തുടർന്ന് പരസ്പരം തല്ലുകൂടുകയും ചെയ്തത്.
തുടർന്ന് യാത്രക്കാർക്ക് നേരെയും തട്ടിക്കയറി, ആക്രമണത്തിന് മുതിർന്നു. വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതുപ്രകാരം റാന്നി എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിൽ ഉടനടി സ്ഥലത്തെത്തിയ പോലീസ് സംഘം മൂവരെയും പിടികൂടി. തുടർന്ന് വൈദ്യ പരിശോധനയ്ക്കുശേഷം സ്റ്റേഷനിൽ എത്തിച്ചു. പൊതു സ്ഥലത്ത് ശല്യം ഉണ്ടാക്കിയതിന് കേസ് രജിസ്റ്റർ ചെയ്തു, പിന്നീട് വീട്ടുകാരെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിട്ടയച്ചു.പോലീസ് സംഘത്തിൽ എസ് ഐ ക്കൊപ്പം സി പി ഓമാരായ ഗോകുൽ, ബിബി, രാഹുൽ, അനു എന്നിവരാണ് ഉണ്ടായിരുന്നത്.
Home ബസ്സ്റ്റാൻഡിൽ അടികലശൽ കൂടിയ മൂന്ന് യുവാക്കൾ പിടിയിൽ