പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിന്റെ മുകളില്‍ നിന്നും ചാടിയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതിക്രമിച്ച് കടക്കാന്‍ സഹപാഠികള്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപകരും ഇതിനൊക്കെ കൂട്ട് നിന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹോദരി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് അമ്മുവിന്റെ സഹോദരന്‍ പറയുന്നത്. പലപ്പോഴും സഹപാഠികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു.
സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Home നഴ്‌സിംഗ് വിദ്യാര്‍ത്ഥനി മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം