മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽക്കുത്തേറ്റ് അമ്മയും മകളും മരിച്ചു.
കാവനാൽ വീട്ടിൽ 110 വയസ്സുള്ള കുഞ്ഞു പെണ്ണ്, അവരുടെ മകൾ 70 വയസ്സുള്ള തങ്കമ്മ എന്നിവരാണ് മരിച്ചത്. കടന്നൽക്കുത്തേറ്റ മറ്റു രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. വീടിനു സമീപത്തെ കുരുമുളക് വള്ളിയിലുണ്ടായിരുന്ന കടന്നൽ കൂട്ടമാണ് ഇവരെ ആക്രമിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് കുഞ്ഞുപെണ്ണ് മരിച്ചത്. ഒരു മണിയോടെ മകൾ തങ്കമ്മയും അമ്മയ്ക്ക് പിന്നാലെ മരണമടഞ്ഞു. മല അരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.
Home കടന്നൽ കുത്തേറ്റ് 2 പേർ മരിച്ചു.