റാന്നി: കേരളോത്സവം 2024 ഫുട്ബോൾ ജില്ല ചാമ്പ്യന്മാരായ റാന്നി ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി കളിച്ച അങ്ങാടി നെല്ലിക്കമൺ യംഗ്മെൻസ് ക്ലബ് അംഗങ്ങളെ ദേശിയ കായിക വേദി പത്തനംതിട്ട ജില്ല കമ്മറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് സിബി മൈലപ്ര അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. കായിക വേദി ജില്ല വൈസ് പ്രസിഡന്റ് ബിനോജ് ചിറക്കൽ, ജില്ല സെക്രട്ടറി ജയിസൺ പെരുന്നാട്, ഗ്രാമപഞ്ചായത്ത് അംഗം ജവിൻ കാവുങ്കൽ, നിഷാദ് മഠത്തുമുറി, യംഗ്മെൻസ് ക്ലബ് ഭാരവാഹികളായ സജിത്ത് സുനീഷ് എന്നിവർ പ്രസംഗിച്ചു.