നാമേവരും പരിസ്ഥിതി സൗഹൃദകൃഷിയുടെ വക്താക്കളാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ . ഏറത്ത് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കായുള്ള കാര്‍ഷിക വിള പരിപാലന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഐസിഎആര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റയും ഏറത്ത് കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപുഴ അധ്യക്ഷനായി. ആര്‍. തുളസീധരന്‍പിള്ള, ശ്രീജകുമാരി, സി കൃഷ്ണകുമാര്‍, ശ്രീനാദേവികുഞ്ഞമ്മ, റോഷന്‍ ജേക്കബ്, ഗിരിജ സി, സുസ്മിത എല്‍, ജോജി മറിയം ജോര്‍ജ്, റോണി വര്‍ഗീസ്, മറിയാമ്മ തരകന്‍, ഉഷ ഉദയന്‍, അനില്‍ പൂതക്കുഴി, ടി സരസ്വതി, ബാബു, രാജേഷ് അമ്പാടി,അമ്പിളി വറുഗീസ്, കൃഷി ഓഫീസര്‍ സൗമ്യ ശേഖര്‍, സിപി റോബര്‍ട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഉല്‍പാദന ഉപാധികളുടെ വിതരണ ഉദ്ഘാടനവും വാഴയിലെ കൃഷിയിട പാഠശാലയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.