Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ചിറ്റാറിൽ അനുവദിച്ചഅമ്മയും കുഞ്ഞും ജില്ലാ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി യുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 6ന് ചിറ്റാർ വാലേൽപടിയിൽ ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്ത് നടക്കും.

അഡ്വ.കെ യു ജനീഷ് കുമാർ
എംഎൽഎയുടെ ശ്രമഫലമായി
ചിറ്റാർ വാലേൽപടിയിൽ 2 ഏക്കർ സ്ഥത്ത് 5 നിലകളിൽ 73000 ചതുരശ്ര അടിയിൽ 32 കോടി രൂപ മുടക്കിയാണ് ആധുനീക സൗകര്യങ്ങളോടെ ആശുപത്രി സമുച്ചയം ഉയരുന്നത്.

ഇതിൻ്റെ ആദ്യ ഘട്ടമായി 7 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് മെയ് 9 ന് ആരംഭിക്കുന്നത്.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ , ജി ആർ അനിൽ, കെ രാജൻ,വീണാ ജോർജ്ജ്, ഒ ആർ കേളു, എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ആശുപത്രിക്ക് ഭൂമി സൗജന്യമായി ലഭ്യമാക്കിയ പ്രവാസി വ്യവസായി ഡോ.വർഗീസ് കുര്യനെ ചടങ്ങിൽ ആദരിക്കും.
ഇതോടൊപ്പം ചിറ്റാർ പഞ്ചായത്തിൽ മാത്രം നിർമ്മാണം പൂർത്തിയായതും പ്രവർത്തികൾ നടന്നുവരുന്നതും ആരംഭിക്കുന്നതുമായ കോടിക്കണക്കിന് രൂപയുടെ പദ്ധതികളും ഉദ്ഘാടനം ചെയ്യും.

98 ലക്ഷം രൂപ മുടക്കി പൂർത്തികരിച്ച ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി.

Advertisement

20 കോടി രുപയുടെ തണ്ണിത്തോട്, നീലിപിലാവ് ചിറ്റാർ റോഡ്

6.75 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കന്ന വയ്യാറ്റുറ്റുപുഴ മൺപിലാവ് ചിറ്റാർ മണക്കയം റോഡ്,

3.86 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ചിറ്റാർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ആഡിറ്റോറിയം.

എംഎൽഎ ഫണ്ടിൽ നിന്നും ചിറ്റാർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിനായി 25 ലക്ഷം രൂപ അനുവദിപ്പിച്ച് വാങ്ങിയ സ്കൂൾ ബസിൻ്റെ കൈമാറ്റം.

ചിറ്റാർ ഗവൺമെൻ്റ് സ്കൂളിൽ 50 ലക്ഷം രൂപ അനുവദിച്ച് പണിയുന്ന ആധുനീക ലാബ്,

ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ചു വരുന്ന കൂത്താട്ടുകുളം ഗവൺമെൻ്റ് എൽപി സ്കൂൾ (കൊച്ചു സ്കൂൾ) കെട്ടിടം

പാമ്പിനി പട്ടികവർഗ്ഗ ഉന്നതിയ്ക്കും
കോതയാട്ടു പാറ പട്ടികജാതി പ്രകൃതി നവീകരണത്തിനുമായ് അനുവദിച്ച ഓരോ കോടി രൂപയുടെ പ്രവൃത്തികൾ.

ഊരാംപാറ മേഖലയിലിറങ്ങിയ കാട്ടാനകളെ തടയാൻ എം എൽ എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച സോളാർ വേലിയും 1.7 കോടി രൂപ അനുവദിച് റാന്നി വനം ഡിവിഷന്റെ മേഖലയിലുള്ള തണ്ണിത്തോട് ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളുടെ വനാതിർത്തിയിൽ നിർമ്മിക്കുന്ന സോളാർവേലിയുടെ നിർമ്മാണ ഉദ്ഘാടനവും നടക്കും.

5 കോടി രൂപ മുടക്കി നിർമ്മാണം നടന്നു വരുന്ന പുലയൻ പാറ, വാലേൽ പടി തെക്കേക്കര കൊടുമുടിറോഡ്

45,40,15 ലക്ഷം രൂപ വീതം അനുവദിപ്പിച്ച് ആധുനീക നിലവാരത്തിൽ നിർമ്മിക്കുന്ന
കുന്നം തേരകത്തും മണ്ണ്,
വയ്യാറ്റുപുഴ കുളങ്ങരവാലി,ഫാക്ടറി പടി കൊടിത്തോപ്പ്, ഗ്രാമീണ റോഡുകൾ

2 കോടി രൂപ മുടക്കി നിർമ്മിച്ച ചിറ്റാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം
എന്നിവയുടെ ഉദ്ഘാടവും മെയ് 9 ന് നടക്കും.

പഞ്ചായത്തിലെ 13 വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ വിവിധ ക്ലബ്ബുകൾ സംഘടനകൾ എന്നിവർ പങ്കെടുത്ത് വിവിധ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും ഗാനമേളയും പരിപാടിയോടനുബന്ധിച്ചുണ്ടാകും.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement