അബുദാബി :അലൈൻ ഇന്ത്യൻ മഹിളാ അസോസിയേഷന്റെ (ഇമ )നേതൃത്വത്തിൽ നടക്കുന്ന Xmas കരോളിന് വൻ സ്വീകാര്യത .
ക്ഷണിക്കപെടുന്നവരുടെ വീടുകൾ മാത്രം സന്ദർശിക്കുന്ന ഈ കരോൾ സംഘത്തെ നയിക്കുന്നത് സ്ത്രീകളും കൂട്ടികളും മാത്രമാണ് ..
തകർത്താടുന്ന Xmas father കൈ നിറയെ സമ്മാനങ്ങളുമായി ആണ് ഓരോ വീട്ടിലെയും കുട്ടികളെ വരവേൽക്കുന്നത് ..
അലൈൻ ഇൻകാസിന്റെ വനിതാ പ്രവർത്തകരുടെ സംഘടനയായ ഇമ വ്യത്യസ്തമായ ഒട്ടനവധി സാമൂഹിക സാംസ്കാരിക പരുപാടികളുമായി കുറഞ്ഞ കാലയളവിൽ തന്നെ അലൈനിൽ ജന ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു ..
ഇമയുടെ പ്രസിഡന്റ് ബിജിലി അനീഷ് സെക്രട്ടറി ഫൈജി സമീർ ,എക്സിക്യൂട്ടീവ് അംഗം ദീപ പറയത്തു എന്നിവർ ഈ കരോൾ സംഘത്തെ അനുഗമിച്ചു വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നു .
Home അലൈൻ ഇന്ത്യൻ മഹിളാ അസോസിയേഷന്റെ (ഇമ )നേതൃത്വത്തിൽ നടക്കുന്ന Xmas കരോളിന് വൻ സ്വീകാര്യത .