Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഭാരതീയ വ്യാപാരി വ്യവസായി സംഘം(BVVS) പത്തനംതിട്ട ജില്ലാ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിവേദനം നൽകി

വ്യാപാരി വ്യവസായികൾക്ക് മേൽ സ്ഥാപനങ്ങളുടെ കെട്ടിട വാടകക്ക് 18% GST ചുമത്തുന്ന GST വിജ്ഞാപനങ്ങൾ പിൻവലിക്കുക , GST കൗൺസിലിൽ വ്യാപാരി -വ്യവസായി പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പ്രത്യേക GST നയ രൂപീകരണ സമിതി രൂപീകരിക്കുക. , ഇ എസ് .ഐ(ESI) ആനുകൂല്യങ്ങൾക്ക് കീഴിൽ ചെറുകിട വ്യാപാരി വ്യവസായികളെയും ബിസിനസുകാരെയും (MSME) ഉൾപ്പെടുത്തുക, വ്യാപാര -വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പലിശ ഇളവോടു കൂടി വായ്പകൾ അനുവദിക്കുക, വെൽഫെയർ ഫണ്ട് ബോർഡിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഗുണകരമായ രീതിയിലുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുക, വ്യാപാരി – വ്യവസായികളെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക
തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ അടിയന്തിര പരിഗണന നൽകണമെന്നും നിർദ്ദേശിച്ച പരിഷ്കാരങ്ങൾ നടപ്പാക്കാൻ വേഗത്തിൽ നടപടി എടുക്കണമെന്നും വ്യവസായികൾക്കും വ്യാപാര സമൂഹത്തിനും അടിയന്തിര നയപരിഷ്കരണങ്ങൾ നൽകണമെന്ന ആവശ്യം ബഹുമാനപ്പെട്ട കേരള സർക്കാർ കേന്ദ്ര സർക്കാറിനു മുമ്പിലും ജി എസ് ടി കൗൺസിലിലും ഉന്നയിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേം കൃഷ്ണൻ എസ് IAS ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം(BVVS) പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ശ്രീ സതീഷ് ലാലു പി ബി , ജില്ലാ ജനറൽ സെക്രട്ടറി ശ്രീ രാജേഷ് കുമാർ ജി പുല്ലാട്, ജില്ലാ ട്രഷറർ ശ്രീ രജനീഷ് ശങ്കർ എൻ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി. തുടർന്ന് CGST യുടേയും SGST യുടേയും ജില്ലാ ഓഫീസുകളിലും നിവേദനങ്ങൾ നൽകി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement