കേരള ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി പത്തനംതിട്ട ഏരിയ കൺവെൻഷൻ പ്രസിഡണ്ട് സുനിൽ മാത്യുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി റജീന സലിം ഉത്ഘാടനം ചെയ്തു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ബിജു വർക്കി, സെക്രട്ടറി റോഷൻ ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം പി കെ ജയപ്രകാശ് ഏരിയ പ്രസിഡണ്ട് അബ്ദുൽ റഹിം മാക്കാർ , ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി ജില്ലാ സെക്രട്ടറി ജലജ ഉണ്ണികൃഷ്ണൻ , ജില്ലാ വൈസ് പ്രസിഡണ്ട് വനു പ്രകാശ് ,
ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ പ്രിയ രാജേന്ദ്രൻ , ബിജോയ് ഡൂഡ് , എന്നിവർ ആശംസ പ്രസംഗം നടത്തി . ഏരിയ സെക്രട്ടറി ജിഷ നിഷാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു . വർധിച്ചുവരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ ശക്തമായ കാമ്പയിനുകൾ നടത്തുവാൻ തീരുമാനിച്ചു. സുനിൽ മാത്യു (പ്രസിഡണ്ട് ), ജിഷ നിഷാന്ത് (സെക്രട്ടറി )
വനു പ്രകാശ് (ട്രഷറർ ) പ്രിയ രാജേന്ദ്രൻ (വൈസ് പ്രസിഡന്റ് ) ബിജോയ് തോമസ്, സന്തോഷ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു .

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ ബിജു വർക്കി , റോഷൻ ജേക്കബ് എന്നിവർ ചേർന്ന് ആദരിച്ചു .