പത്തനംതിട്ട: ലോക പുസ്തക ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച വായനകളരി ലൈബ്രറി കൗൺസിൽ താലൂക്ക് ജോ. സെക്രട്ടറി കവി കാശിനാഥൻ ‘ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എ.എസ്.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപിക എൻ. നിഷാമോൾ, മോട്ടിവേഷണൽ സ്പീക്കർ എസ്. സൂഫിയ, ബീഗം സുൽത്താന എന്നിവർ പ്രസംഗിച്ചു. കളിയിലൂടെയും കായിക വിനോദങ്ങളിലൂടെയും വായനയുടെ ലോകത്തേയ്ക്ക് കുട്ടികളെ കൊണ്ടുപോകുകയാണ് ഒരു മാസം നീണ്ടുനില്ക്കുന്ന വായന കളരിയുടെ ലക്ഷ്യം.