Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സജീവ് മണക്കാട്ടുപുഴയുടെ രണ്ടാമത്തെ പുസ്തകം 111 ദിനവിശേഷങ്ങൾ ‘

സുഹൃത്തുക്കൾക്കും മറ്റുശുഭദിനാശംസകൾ അയക്കുമ്പോൾ അതതു ദിവസത്തെ പ്രാധാന്യം കൂടി മനസ്സിലാക്കി അതുമായി ചേർത്ത് കുറിപ്പ് തയാറാക്കി അയക്കുന്ന ശീലത്തിൽ നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി കുറിക്കപ്പെട്ടത്. ഒരുവർഷം മുഴുവൻ ഇത്തരത്തിൽ ആശംസകൾ അയക്കുന്നത് തുടർന്നപ്പോൾ, അടുത്ത ഒരു വർഷം കൊണ്ട് ഓരോ ദിവസത്തെയും വിഷയാധിഷ്ഠിതമോ വ്യക്തിയധിഷ്ഠിതമോ ആയ വിശേഷങ്ങളെ ആഴത്തിൽ പഠിക്കുകയും രേഖപ്പെടുത്തിവയ്ക്കുകയും, പിന്നീട് ഫോണിൽ ടൈപ്പ് ചെയ്‌ത് സൂക്ഷിക്കുകയും ചെയ്തു. പലയിടങ്ങളിൽ നിന്നും ശേഖരിച്ച തത്സംബന്ധിയായ അറിവുകൾ ക്രോഡീകരിച്ചപ്പോഴേക്കും രണ്ടുവർഷം കഴിഞ്ഞിരുന്നു. 2021 ൽ തുടങ്ങിയ സപര്യ 2023 ആദ്യമോടെ ഏതാണ്ട് പൂർത്തിയാകുകയും, പിന്നീട് ഏകീകൃതഭാവത്തിൽ ക്രമീകരിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. ദിനവിശേഷകുറിപ്പുകൾ ഉൾപ്പെട്ട ആശംസകൾ സാമൂഹികമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ പ്രിയസുഹൃത്തുക്കളിൽ ചിലർ, ഈ ശേഖരം പുസ്തകമാക്കിയാൽ വളരെ നന്നായിരിക്കുമെന്നും, എല്ലാവർക്കും പ്രയോജനപ്പെടുമെന്നും അഭിപ്രായപ്പെട്ടപ്പോൾ, ആയതു മുഖവിലയ്ക്കെടുത്ത് അതിനുള്ള ഉദ്യമം ആരംഭിക്കുകയായിരുന്നു. പുസ്തകമാക്കാനുള്ള ശ്രമത്തിൽ പരമാവധി ദിനവിശേഷങ്ങൾ ഉൾപ്പെടുത്തിയെങ്കിലും ഒരുപാട് പേജുകളുള്ള വലിയൊരു പുസ്തകമാകുമെന്ന തിരിച്ചറിവുൾക്കൊണ്ട്, 111 എണ്ണത്തിലേക്ക് ചുരുക്കിയാണ് ഇപ്പോൾ പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. അറിവ് തേടുന്നവർ, വിദ്യാർത്ഥികൾ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർ തുടങ്ങി എല്ലാവിഭാഗം ആളുകൾക്കും പ്രയോജനപ്പെടുംവിധം തയാറാക്കിയ’111 ദിനവിശേഷങ്ങൾ ‘ എന്ന് പേരിട്ട ഈ പുസ്തകം ഏറെനാളത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ്. കോഴിക്കോട് തിങ്ക്ലി പബ്ലിഷേഴ്സ് ആണ് പ്രസാധകർ.
സജീവ് മണക്കാട്ടുപുഴയുടെ രണ്ടാമത്തെ പുസ്തകമാണ് ഇത്. ആദ്യത്തേത് 2021 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ‘ കല്ലുപെൻസിൽ ‘ എന്ന പേരിലുള്ള കഥാസമാഹാരമാണ്. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുത്ത കഥകൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയ ‘ സല്യൂട്ട് ‘, ‘ പരേഡ് ‘ എന്നീ കഥാസമാഹാരങ്ങളിലും സജീവിന്റെ കഥകൾ ഉണ്ടായിരുന്നു. സി ബി ഐ ബുള്ളറ്റിനിലെ പഠനലേഖനം ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ സൃഷ്ടികൾ സജീവിന്റെതായിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതിവരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ കഥകളും മറ്റും അവതരിപ്പിക്കാറുണ്ട്. പത്രപ്രവർത്തനത്തിൽ പരിശീലനം നേടിയശേഷം പോലീസ് സേനയിലെത്തിയ സജീവ്, ആറു വർഷത്തിലധികമായി ജില്ലാ പോലീസ് മീഡിയ സെല്ലിന്റെ ചുമതല വഹിച്ച് പോലീസ് വാർത്തകൾ തയാറാക്കിവരുന്നു. മികച്ച റിപ്പോർട്ടിങിനും സർഗ്ഗസൃഷ്ടികളുടെ പേരിലും നിരവധി തവണ ജില്ലാ പോലീസ് മേധാവിമാരുടെ സൽസേവന പത്രം കരസ്ഥമാക്കിയ സജീവ്, സാഹിത്യമേഖലയിൽ മറ്റ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഇപ്പോൾ പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ചിൽ എസ് ഐ ആണ്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയാണ്‌.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement