പത്തനംതിട്ട: കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബിഎ ഐ) പത്തനംതിട്ട സെന്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എന്‍ എസ് സാജു (ചെയര്മാന്), സുരേഷ്കുമാര്‍ എ ജി (വൈസ് ചെയര്മാന്), ഭരത് ബി നായര്‍ (സെക്രട്ടറി), റിനോയ് വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), വിഷ്ണു പി (ട്രഷറര്‍), കൃഷ്ണകുമാര്‍ എം ആര് (സ്റ്റേറ്റ് ലേബര്‍ കോ ചെയര്മാന്) എന്നിവരാണ് ഭാരവാഹികള്‍.