സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മുന്നുറോളം കുട്ടികൾ പങ്കെടുത്തു. 47 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ ക്രമീകരിച്ചിരുന്നു. ബഹു. തിരുവല്ല സബ് കളക്ടർ ശ്രീ. സുമിത് കുമാർ താക്കൂർ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനവും, തിരുവല്ല dysp ശ്രീ. എസ് നന്ദകുമാർ മുഖ്യ അതിഥിയും ആയിരിന്നു. ഡോ. റോയ് എം മാത്യു മുത്തൂറ്റ്, ഡോ. റെജിനോൾഡ് വർഗീസ്, adv. പ്രകാശ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു.ഇന്റർനാഷണൽ referee Dr. N Madhavan ന്റെ നേതൃത്വത്തിലുള്ള ടീമായിരിന്നു കളികൾ നിയന്ത്രിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിലെ സോഫ്റ്റ്വെയർ ഉപയോഗിച്ചതിനാൽ ഫിക്ചർ, പ്ലേ ഓഫ് ഓർഡർ, scoring system തുടങ്ങിയവ സുതാര്യവും ആയാസ രഹിതവുമാക്കി.
ജില്ലയിലെ അഫിലിയേറ്റഡ് ക്ലബ്ബുകളിൽ നിന്നും, തിരുവല്ല KGF ബാഡ്മിൻറൺ അക്കാദമി, കോന്നി വിഹാൻ ബാഡ്മിൻറൺ അക്കാഡമി, കൊല്ലകടവ് 3 പോയിൻ്റ് ബാഡ്മിൻറൺ അക്കാഡമി തുടങ്ങിയവയിൽ നിന്നുള്ള താരങ്ങളാണ് മാറ്റുരച്ചത്.
വിജയികൾക്ക് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള യോഗ്യതയും, സർട്ടിഫിക്കറ്റും ട്രോഫികളും ലഭിക്കുമെന്ന് ജില്ല സെക്രട്ടറി ശ്രീ. മാത്യു തോമസ് അറിയിച്ചു.