രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയില്‍ വിവിധ പുരസ്‌ക്കാരം നേടിയ സ്റ്റാളുകള്‍ക്കും അച്ചടി, ദ്യശ്യ- ശ്രവ്യ മാധ്യമങ്ങള്‍ക്കുമുള്ള പുരസ്‌ക്കാരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമ്മാനിച്ചു. വിവിധ വിഭാഗങ്ങളില്‍ പുരസ്‌ക്കാരം നേടിയ സ്റ്റാളുകള്‍, അച്ചടി, ദൃശ്യ- ശ്രവ്യ മാധ്യമങ്ങള്‍:
1. സ്റ്റാളിന്റെ രൂപഭംഗി- പൊതുവിദ്യാഭ്യാസ വകുപ്പ് (ഒന്നാം സ്ഥാനം), കേരള പൊലിസ് (രണ്ടാം സ്ഥാനം), എക്‌സൈസ് വകുപ്പ് (മൂന്നാം സ്ഥാനം)
2. മികച്ച അവതരണം നടത്തിയ സ്റ്റാള്‍- വനം-വന്യജീവി വകുപ്പ് (ഒന്നാം സ്ഥാനം), ആരോഗ്യ വകുപ്പ് (രണ്ടാം സ്ഥാനം), കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് (മൂന്നാം സ്ഥാനം)
3. വിവിധ പ്രദര്‍ശന വസ്തുക്കള്‍, ഗെയിമുകള്‍- അഗ്നിരക്ഷാ സേവന വകുപ്പ് (ഒന്നാം സ്ഥാനം), കേരള വാട്ടര്‍ അതോറിറ്റി (രണ്ടാം സ്ഥാനം), വനിതാ ശിശു വികസന വകുപ്പ് (മൂന്നാം സ്ഥാനം)
4. ജനകീയ പവലിയനുകള്‍- കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (ഒന്നാം സ്ഥാനം), കായിക വകുപ്പ് (രണ്ടാം സ്ഥാനം)
5. വിവിധ വകുപ്പുകളുടെ കീഴിലുള്ള വാണിജ്യ സ്റ്റാളുകള്‍- ചോളനാവയല്‍ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘം (ഒന്നാം സ്ഥാനം), വാസ്തുവിദ്യാ ഗുരുകുലം (രണ്ടാം സ്ഥാനം)
6. സംഘാടക മികവിന് പ്രത്യേക പുരസ്‌ക്കാരം- ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട
7. അച്ചടിമാധ്യമം- ദേശാഭിമാനി (ഒന്നാം സ്ഥാനം), മാധ്യമം (രണ്ടാം സ്ഥാനം), ജനയുഗം, മാതൃഭൂമി (മൂന്നാം സ്ഥാനം)
8. ദൃശ്യമാധ്യമം- എസിവി ന്യൂസ് (ഒന്നാം സ്ഥാനം), കൈരളി, റിപ്പോര്‍ട്ടര്‍ ചാനല്‍ (രണ്ടാം സ്ഥാനം), മനോരമ ന്യൂസ്, മാത്യഭൂമി ന്യൂസ് (മൂന്നാം സ്ഥാനം)
9. ശ്രവ്യ അവാര്‍ഡ്- ആകാശവാണി
10. അടിസ്ഥാന സൗകര്യം ഒരുക്കൽ- കിഫ്ബി, ഐ.ഐ.ഐ.സി, ലീലാ ഈവന്റ് മാനേജ്മെന്റ് ടീം, തിരുവനന്തപുര
ം