പമ്പയിൽ പുതിയ ഘട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മാർഗനിദേശങ്ങൾ നൽകി യോഗം നടന്നു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിതാ ബേഗം പങ്കെടുത്ത യോഗത്തിൽ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, പമ്പ സ്പെഷ്യൽ ഓഫീസർ വി ഡി വിജയൻ ( കമണ്ടാന്റ്, കെ എ പി 5), ജോയിന്റ് എസ് ഓ അശ്വതി ജിജി (പാലക്കാട് എ എസ് പി ), അസിസ്റ്റന്റ് എസ് ഓ പി പി ഷംസ് ( ഡി വൈ എസ് പി നർകോട്ടിക് സെൽ, എറണാകുളം റൂറൽ ) തുടങ്ങിയവർ സന്നിഹിതരായിരുന്നു. രാവിലെ 9 ന് പമ്പ ശ്രീരാമ സാകേതം ഹാളിൽ നടന്ന യോഗത്തിൽ, അയ്യപ്പന്മാരുടെ വിവിധ ആവശ്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനങ്ങളുടെ പാർക്കിംഗ് ഉൾപ്പെടെ പോലീസ് ഉദ്യോഗസ്ഥർക്ക് ഡി ഐ ജിയും മറ്റും വിശദീകരിച്ചു.
Home പമ്പയിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു