ഋഷികേശില്‍ ഗംഗാനദിയിൽ വീണ് കാണാതായ ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നവംബര്‍ 29 നാണ് ആകാശ് ഗംഗാനദിയിൽ വീണത്. പത്തനംതിട്ട കോന്നി സ്വദേശിയായ ആകാശിൻ്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഋഷികേശിലെ എയിംസിൽ പോസ്റ്റ്മോർട്ടം നടപടികള്‍ക്കുശേഷം വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച പുലര്‍ച്ചയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ഋഷികേശിലെത്തിയത്.
Home ഋഷികേശില്‍ ഗംഗാനദിയിൽ വീണ് കാണാതായ ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി.