പത്തനംതിട്ട :ഓൾ ഇന്ത്യ വീരശൈവ മഹാസഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അബാനോഡിറ്റോറിയത്തിൽ വച്ച് 893-ാം മത് ബസവജയന്തി ആഘോഷം കോന്നി എംഎൽഎ അഡ്വ: കെ യു ജനീഷ് കുമാർ നിർവഹിച്ചു . ഓൾ ഇന്ത്യാ വീരശൈവമഹാസഭ ജില്ലാ പ്രസിഡന്റ് കെ രാജേന്ദ്രൻ അധ്യക്ഷൻ വഹിച്ച ചടങ്ങിന് സെക്രട്ടറി ശ്രീ സുജിത്ത് കുമാർ ടി ജി സ്വാഗതം ആശംസിച്ചു.ബസവ ദർശനങ്ങൾ പുതിയ കാഴ്ചപ്പാടിൽ വിലയിരുത്തുകയും പരിശോധിക്കപ്പെടുകയും ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ ആവശ്യപ്പെട്ടു. കർണാടകം ചിത്രദുർഗ ബഹനൂർ മഠത്തിൽ നിന്നും ശ്രീ ബസവ ശാന്ത ലിംഗ സ്വാമി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.സാഹിത്യകാരനും അധ്യാപകനുമായ ഡോ. മനോജ് കുറൂർ ബസവ സന്ദേശം നൽകി.ദാസോഹ പുരസ്കാരം ശ്രീ രവീന്ദ്രൻപിള്ള വല്യ മേടയിലിന് സമർപ്പിച്ചു. ഓൾ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡൻറ് അഡ്വ കെ ബിനു കെ ശങ്കർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ശ്രീ കെ ശ്രീജിത്ത്, ശ്രീ പി രാമചന്ദ്രൻപിള്ള, ശ്രീ കെ ജി പ്രസന്നകുമാർ, ശ്രീ എസ് ചന്ദ്രൻപിള്ള, ശ്രീ രാധാകൃഷ്ണപിള്ള, ശ്രീമതി കെ എസ് അനിത, ശ്രീമതി ഷീബ സന്തോഷ് ,ശ്രീ എം എസ് മധു എന്നിവർ പ്രസംഗിച്ചു.