എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) പതിനാലാം സംസ്ഥാന കണ്വെന്ഷന് അടൂര്‍ ഗ്രീന്‍വാലി കണ്വെന്ഷന് സെന്ററില്‍ സമാപിച്ചു. നിര്‍മാണ മേഖല നേരിടുന്ന വെല്ലുവിളികള്‍, ബില്‍ഡിങ് റൂള്‍ എങ്ങനെ ലളിതമാക്കാം, കെ- സ്മാര്ട്ടിന് ബില്‍ഡിങ് പെര്‍മിറ്റിലുണ്ടായ സ്വാധീനം, ലെന്സ്ഫെഡില് സ്കില്‍ പാര്‍ക്കിന്റെ പ്രാധാന്യം, സിവില്‍ എന്‍ജിനിയറിങ്ങിന്റെ ഭാവി തുടങ്ങിയ കാര്യങ്ങള്‍ കണ്വെന്ഷന് ചര്‍ച്ച ചെയ്തു.
കെ-സ്മാര്‍ട്ട് ട്രയല്‍ റണ്‍ നടത്തി കുറ്റമറ്റതാക്കിയതിനു ശേഷം മാത്രമേ സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ പാടുള്ളുവെന്ന് കണ്വെന്ഷന് ചൂണ്ടിക്കാട്ടി. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സംവിധാനം കൊണ്ടു വരണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും ഭൂമി തരം മാറ്റ നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. സ്വകാര്യ കെട്ടിട നിര്‍മാണങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും റജിസ്റ്റേര്‍ഡ് ലൈസന്‍സികള്‍ക്ക് പിഡബ്ള്യൂഡി ലൈസന്‍സില്ലാതെ ഗവണ്മെന്റ് കോണ്‍ട്രാക്ട് എടുക്കാന്‍ വഴിയൊരുക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി സെസ് പരിധി 50 ലക്ഷം ആക്കുകയും അത് നാല് ഘട്ടമായി അടക്കുവാനുള്ള സാവകാശം നല്‍കുകയും വേണമെന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ലെന്‍സ്ഫെഡ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ നിര്‍വഹിച്ചു. ലെന്‍സ്ഫെഡ് ക്ഷേമനിധി ആപ്പിന്റെ ഉദ്ഘാടനം ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ്കുമാര്‍ നിര്‍വഹിച്ചു. മന്ത്രി സജി ചെറിയാന് ഓണ്‍ലൈനിലൂടെ ആശംസകള്‍ അറിയിച്ചു.
ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ ചന്ദ്രന്, ലെന്‍സ്ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന് സുധാകൃഷ്ണന്, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, പി ആര് ഒ എം മനോജ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോണ്‍ ലൂയിസ്, ബിജോ മുരളി, എ പ്രദീപ് കുമാര്‍, കെ എസ് ഹരീഷ്, കെ ഇ മുഹമ്മദ് ഫസല്‍, കെ സുരേന്ദ്രന്, ഇ പി ഉണ്ണികൃഷ്ണന്, സംസ്ഥാന കറസ്പോണ്ടന്റ് സെക്രട്ടറി അനില്‍കുമാര്‍ പിബി, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആര് ജയകുമാര്‍, കുര്യന് ഫിലിപ്പ്, ബിനു സുബ്രഹ്മണ്യന്, അനില്‍ കുമാര്‍ പി ബി, അഷിഷ് ജേക്കബ്, സലില്‍ കുമാര്‍ പി സി, എ സി മധുസൂദനന്, ലെന്‍സ്ഫെഡ് ഹയര്‍ എജ്യൂക്കേഷന്‍ ചെയര്മാന് പിഎം സനില്‍കുമാര്‍, ലെന്‍സ്ഫെഡ് സംസ്ഥാന സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് അംഗം കെ മനോജ് കുമാര്‍, ജില്ലാ പ്രസിഡന്റ് ബില്‍ടെക് ജി ജയകുമാര്‍, ജില്ലാ സെക്രട്ടറി വസന്ത ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ കുഞ്ഞുമോന് കെങ്കിരേത്ത് എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വെന്‍ഷന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 30 സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 എന്‍ജിനിയര്‍മാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.