ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പെയിൻ്റിങ് തൊഴിലാളി മരിച്ചു. ഉള്ളന്നൂർ കരിങ്ങാലിമോടിയിൽ രാജീവ് ഭവനത്തിൽ 30 വയസ്സുള്ള രുക് രാജൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ന് ജോലി കഴിഞ്ഞ് ആറന്മുളയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കിടങ്ങന്നൂർ പൂവണ്ണുമൂട്ടിൽ വച്ചായിരുന്നു അപകടം. അപസ്മാരം ഉണ്ടാകാറുള്ള ആളായിരുന്നു എന്നു പിതാവ് രാജൻ പറഞ്ഞു. വീട്ടുകാർ എത്തുമ്പോൾ രുക് രാജൻ റോഡിൽ മരിച്ച് കിടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു വിണു. മൃതദ്ദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.ഭാര്യ: ലീലാമ്മ. രണ്ടു മക്കളുണ്ട്.
റോഡ് നിർമ്മാണത്തിലെ അപാകത കൊണ്ടായാലും അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ് കാരണമായാലും അപകട മരണങ്ങൾ വർധിക്കുകയാണ്. ഓരോ അപകടവും ഓരോ കുടുംബങ്ങളെയും നാടിനെയും തീരാദുഃഖത്തിൽ ആഴ്ത്തുകയാണ്.
Home ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പെയിൻ്റിങ് തൊഴിലാളി മരിച്ചു.