ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയുടെ സഹോദരൻ ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാനാണ് മമ്മൂട്ടി ഷാർജയിലെത്തിയത്. അൽ ഫലാജ് ഹാളിൽ നടന്ന കൂടിക്കാഴ്ച കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടുനിന്നു. ദുഃഖത്തിൽ പങ്കുചേർന്ന താരം, കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയും പരേതന്റെ ആത്മാവിന് ശാന്തി നേരുകയും ചെയ്തു. ഷാർജ റൂളേഴ്സ് ഓഫീസ് ചെയർമാൻ ശൈഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസിമി, ശൈഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസിമി, ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമി എന്നിവരുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തി. യുഎഇ ഭരണാധികാരികളുമായി ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. ജനാസ നമസ്കാരം വെള്ളിയാഴ്ച ഷാർജയിലെ കിങ് ഫൈസൽ പള്ളിയിൽ നടന്നു. തുടർന്ന് അൽ ജുബൈൽ കബർസ്താനിൽ കബറടക്കി. യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ച ആദ്യ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി.

#Janashabdamnews #Mammootty #MegastarMammootty #Sharjah #UAE #SharjahRoyalFamily #MalayalamNews #KeralaNews #TrendingReels #InstaNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







