Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ബ്രിക്‌സ് ഉച്ചകോടി: ഇറാൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാന്റെ കൈപിടിച്ച് മോദി.


ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ബിസിനസ് ഫോറം ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാന്റെ കൈകോർത്തുപിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടി . റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ കൈകോർക്കൽ. പശ്ചിമേഷ്യൻ സംഘർഷങ്ങൾ സമുദ്രവ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ദില്ലിയിലെ ഇറാന്റെ സാന്നിധ്യം. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുമായുള്ള അടുപ്പം സൂക്ഷിക്കുന്നതിനൊപ്പം ഇറാനുമായി സൗഹൃദവും ശക്തമായ വിനിമയവും നിലനിർത്താൻ ഇന്ത്യക്ക് കഴിയുന്നുവെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.ഉച്ചകോടിയുടെ ഭാഗമായി ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി പ്രത്യേക ഉഭയകക്ഷി ചർച്ച നടത്തി. സാധാരണക്കാരുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര സമുദ്ര വ്യാപാര സ്വാതന്ത്ര്യം തടസ്സപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തി. പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചാ വിഷയമായി.

#Janashabdamnews #BRICSSummit #NarendraModi #IndiaDiplomacy #Pezeshkian #VladimirPutin #BRICS #WorldNewsMalayalam #IndiaNews #GlobalPolitics #MalayalamNews #TrendingNews #ShortsMalayalam #InternationalRelations #DiplomacyInAction

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement