സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈന് നേരെ ഇറാഖിൽ നിന്നും ഡ്രോൺ ആക്രമണം. ആളപായമില്ല.നിരവധി പേർക്ക് പരിക്ക്. ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയത്.സംഭവത്തെ തുടർന്ന് പ്രവിശ്യയിലെ സൈനീക കമാണ്ടറെ ഇറാഖ് പിരിച്ചുവിട്ടു. പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അടിയന്തര സാങ്കേതിക സംഘങ്ങൾ സ്ഥലത്തെത്തി തകരാറുകൾ പരിഹരിച്ചു വരികയാണ്. മെയ്സാൻ പ്രവിശ്യയിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് തെളിഞ്ഞതിനെ തുടർന്നാണ് മെയ്സാനിലെ മിലിറ്ററി ഓപ്പറേഷൻസ് കമാൻഡറെ ഇറാഖ് പ്രധാനമന്ത്രി അലി അൽസൈദി സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടത്. അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട അദ്ദേഹം, കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
ഇറാഖിന്റെ അഭ്യർഥന മാനിച്ചും അവർക്ക് നടപടിയെടുക്കാൻ അവസരം നൽകുന്നതിനുമായി നിലവിൽ തിരിച്ചടി നൽകേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചു. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യങ്ങളും മുസ് ലിം വേൾഡ് ലീഗും ആക്രമണത്തിനെതിരെ രംഗത്തെത്തി.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരവുമായി ബന്ധിപ്പിക്കുന്നതാണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ. 1,200 കിലോമീറ്റർ നീളമുള്ള ഇതിലൂടെ പ്രതിദിനം 70 ലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണ കടത്തിവിടാൻ ശേഷിയുണ്ട്.
#JanaShabdamnewട #SaudiArabia #Iraq #OilPipeline #BreakingNews #MiddleEastNews #SaudiNews #MalayalamNews #WorldNews #CrudeOil #ReelsMalayalam #NewsAlert
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






