പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പുതിയ ചരക്കുകപ്പൽ പാത പ്രഖ്യാപിക്കാനൊരുങ്ങി ഇറാൻ. മേഖലയിൽ നിയന്ത്രിത മേഖല ഏർപ്പെടുത്തുമെന്നും, ഒമാനുമായി ധാരണയിലെത്തിയ പുതിയ ഷിപ്പിംഗ് റൂട്ട് വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്നും ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായ് വ്യക്തമാക്കി.
ഇറാനിയൻ എണ്ണക്കപ്പലുകൾ തകർക്കുമെന്ന യു.എസ് മുന്നറിയിപ്പിന് പിന്നാലെ പ്രതികാര നടപടികളുമായി ടെഹ്റാനും രംഗത്തെത്തി. പശ്ചിമേഷ്യയിലെ യു.എസ് എണ്ണ-വാതക കമ്പനികൾ ഇനിമുതൽ തങ്ങളുടെ ആക്രമണ പരിധിയിലെ നിയമാനുസൃത ലക്ഷ്യങ്ങളായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി.
മറുവശത്ത് ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളും രൂക്ഷമായി തുടരുകയാണ്. തെക്കൻ ലെബനനിലെ കഫർ റെമാനിൽ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 27 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളുടെ പരിശോധന പുനരാരംഭിക്കാൻ യു.എൻ ഏജൻസികൾ നയതന്ത്ര സമ്മർദ്ദം ശക്തമാക്കുന്നുണ്ട്.

#Janashabdamnews #Iran #StraitOfHormuz #MiddleEastNews #GlobalEconomy #WorldNewsMalayalam #OilCrisis #Geopolitics #MalayalamNews #BreakingNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







