ട്രംപിന്റെ വിനാശകരമായ നയങ്ങൾ ഇന്ത്യ-യു.എസ്. നയതന്ത്രബന്ധം മൂന്നു പതിറ്റാണ്ടിലെ മോശം നിലയിലെത്തിച്ചെന്ന് അമേരിക്കൻ കോൺഗ്രസ്സ് അംഗം റോ ഖന്ന.
ഇറാനെതിരേയുള്ള ട്രംപിന്റെ യുദ്ധ തീരുമാനം വിനാശകരമായിരുന്നു. അത് ഇന്ത്യയിലെ പാചകവാതക വിലയെപ്പോലും ഗുരുതരമായി ബാധിച്ചു.
ഇന്ത്യൻ വംശജനും,യു എസ്. കോൺഗ്രസിലെ ഡെമക്രാറ്റിക് അംഗവുമായ റോ ഖന്ന പറഞ്ഞു. നയതന്ത്രബന്ധം കഴിഞ്ഞ
30 വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലാണ്.

ഈയിടെ ചൈന സന്ദർശിച്ചപ്പോൾ അവിടത്തെ ഇന്ത്യൻ സ്ഥാനപതി ഇന്ത്യയും അമേരിക്കയും തമ്മിൽ തലമുറകൾകൊണ്ട് കെട്ടിപ്പടുത്ത വിശ്വാസം ട്രംപ് കാരണം നഷ്ടപ്പെട്ടതായി തന്നോടു പറഞ്ഞെന്ന് ഖന്ന പറഞ്ഞു.ഇറാനെക്കൂടാതെ ക്യൂബയ്ക്കും ഗ്രീൻലൻഡിനുമെതിരേ ട്രംപ് മുഴക്കുന്ന ഭീഷണികളും ധാർമികകാഴ്ചപ്പാടുകൾ മറന്നതിൻ്റെ ഫലമാണ്. 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള ഡെമക്രാറ്റിക് നേതാവാണ് ഖന്ന.

ട്രംപ് ഭരണകൂടം ഉയർന്ന തീരുവ ചുമത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം വഷളായിരുന്നു”







