അര കിലോമീറ്റർ ദൂരത്തിലെ റെയിൽ പാളമാണ് മോഷ്ടാക്കൾ അഴിച്ചു കടത്തിയത്.കൊച്ചിയിലെ അദൃശ്യ കള്ളനെത്തേടി പോലീസ് അന്വേഷണം ആരംഭിച്ചു.കൊച്ചി വില്ലിങ്ഡൺ ഐലൻഡിൽ നിന്നാണ് അസാധാരണ മോഷണ വാർത്ത പുറത്തുവരുന്നത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെയും റെയിൽവേ പൊലീസിന്റെയും കൺമുന്നിൽ നിന്നാണ് റെയിൽ പാളം മോഷണം പോയത്.
വില്ലിങ്ഡൺ പാളങ്ങളാണ് കാണാതായത്. മുൻപ് വെള്ളൂർ ന്യൂസ്‌പ്രിന്റ് ഫാക്ടറിയിലേക്ക് കൽക്കരി എത്തിക്കാൻ ഉപയോഗിച്ചിരുന്ന പാതയാണിത്. വല്ലാർപാടം ടെർമിനൽ വന്നതോടെ ഈ റൂട്ടിൽ ചരക്കുനീക്കം നിലയ്ക്കുകയും ട്രാക്ക് കാടുകയറി കിടക്കുകയുമായിരുന്നു.
ട്രാക്ക് ഇരുന്ന ഭാഗത്ത് ഇപ്പോൾ കോൺക്രീറ്റ് സ്ലീപ്പറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ടൺ കണക്കിന് ഭാരമുള്ള ഈ ഉരുക്കു പാളങ്ങൾ മുറിച്ചു കടത്താൻ വലിയ സജ്ജീകരണങ്ങളും ദിവസങ്ങളുടെ അധ്വാനവും വേണം. എന്നിട്ടും തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥർ ഇത് അറിഞ്ഞതേയില്ല!
കാടുവെട്ടിത്തെളിക്കാൻ വന്ന കരാറുകാരുടെ മറവിൽ നടന്ന മോഷണമാണോ ഇതെന്ന് റെയിൽവേ സംശയിക്കുന്നുണ്ട്. സംഭവത്തിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയും റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







