കേരളത്തിലെ ഉൾപ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നൂന പക്ഷങ്ങളുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങൾ
വിദേശ ഫണ്ട് സ്വീകരിക്കുന്നത് തടഞ്ഞിരിക്കുന്നതിനിടയിലാണ് വീണ്ടും എഫ് സി ആർ ഐ നിയമം കേന്ദ്രം കൂടുതൽ കടുപ്പിച്ചത്.വിദേശ ഫണ്ട് മത പരിവർത്തനത്തിന് ഉപയോഗിച്ചതായി സംശയം തോന്നിയാൽ ഗുരുതര നടപടികൾക്ക് അത് കാരണമാകും. സന്നദ്ധ സംഘടനകളുടെ വിദേശഫണ്ടു് സ്ഥികരണത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണ ചട്ടങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തിയത്, വിദേശപണം ഉപയോഗിച്ചുള്ള മതപരിവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തി
ആരാധനാലയങ്ങളുടെ നവീകരണം, ആത്മീയ യോഗങ്ങൾ, പരമ്പരാഗത വിശ്വാസ സംരക്ഷണം എന്നിവയ്ക്ക് വിദേശപ്പണം ഉപയോഗിക്കാമെങ്കിലും, ഇവയൊന്നും മതപരിവർത്തനത്തിനായി ഉപയോഗിക്കരുതെന്നാണ് പുതിയ ചട്ടം.
സംഘടനകൾ ഏത് സംസ്ഥാനത്ത്, എന്ത് ആവശ്യത്തിനാണ് പണം ചിലവിടുന്നത് എന്ന് അപേക്ഷയിൽ വ്യക്തമാക്കണം. ഇത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരന്മാർ ഭാരവാഹികളായ സംഘടനകൾക്ക് ഇനി വിദേശഫണ്ട് അനുമതി ലഭിക്കില്ല.പ്രത്യേക അനുമതിയോടെ ഫണ്ട് വാങ്ങുന്നവർ ആദ്യ ഗഡുവിന്റെ 75 ശതമാനമെങ്കിലും ചിലവഴിച്ചാലേ അടുത്ത ഗഡു ലഭിക്കൂ. കഴിഞ്ഞ 2 വർഷത്തിനിടെ 10 ലക്ഷം രൂപയെങ്കിലും ജനനന്മയ്ക്കായി ചിലവഴിക്കാത്ത സംഘടനകളുടെ ലൈസൻസ് പുതുക്കില്ല. ഫണ്ടിന്റെ യഥാർത്ഥ ഉറവിടവും വ്യക്തമാക്കണം.സംഘടനകളുടെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ വിവരങ്ങൾ എന്നിവ സർക്കാരിന് നൽകണം.ഫണ്ട് വകമാറ്റി ചിലവഴിച്ചാൽ തുകയുടെ 30 ശതമാനമോ അല്ലെങ്കിൽ ഒരു ലക്ഷം രൂപയോ, ഏതാണോ വലുത് അത് പിഴയായി ഇടാക്കും.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







