ആദിവാസി ജന സമൂഹത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ആദിവാസി ഐക്യവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി മുനിസിപ്പൽ ഹാളിൽ സംഘടിപ്പിച്ച ആദിവാസി ദിനാഘോഷം ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ മലൈപണ്ടാരം , ഉള്ളാടൽ മലവേടൻ, മലയരയൻ എന്നീ വിഭാഗങ്ങളുടെ ഭൂമിയുടെയും വീടിൻ്റെയും പ്രശ്നങ്ങൾ പരിഹാരം കണ്ടെത്തുന്നതാണ്. വിദ്യാഭ്യാസം ,തൊഴിൽ എന്നിവയിൽ ഗോത്രസമൂഹത്തിന് പ്രത്യേക പരിഗണനലഭിക്കുന്നതിനുളള ശ്രമം നടത്തുമെന്നു ചിറ്റയം പറഞ്ഞു. ആദിവാസി ഐക്യവേദി സെക്രട്ടറി പി.എസ്. ഉത്തമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത്മൂവ്മെൻ്റ് പ്രസിഡൻ്റ് എ.ജി. അനീഷ് , കെ.എസ്. ഗോപി, പി.എസ്. മോഹനൻ, രാജൻ ജേക്കബ്ബ്, ഷിജിൻ കൈപ്പട്ടൂർ എന്നിവർ സംസാരിച്ചു.