പത്തനംതിട്ട ജില്ലയിലെ നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപികയുടെ ഭർത്താവിന്റെ അതിദാരുണ്യ അന്ത്യത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ന്യായമായും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ പി എസ് എം എ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട DEO ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ മണി കൊല്ലം ഉദ്ഘാടനം ചെയ്യ്തു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ തോമസ് കോശി അധ്യക്ഷത വഹിച്ച ധർണ്ണയിൽ സംഭവത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ നാറാണംമൂഴി സെന്റ് ജോസഫ് സ്കൂൾ മാനേജർ ശ്രീ ജോർജ് ജോസഫ് വിശദികരിച്ചു.
ജില്ലാ സെക്രട്ടറി രാജേഷ് ആക്‌ളേത്തു, ജില്ലാ ട്രഷറർ ശ്രീ അനിൽകുമാർ എസ് കെ, റെവ് ഫാദ കെ വൈ ജെസ്സൺ, വൈസ് പ്രസിഡന്റ് ശ്രീ ദീപു ഉമ്മൻ, രക്ഷധികാരി അഡ്വ രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ശ്രീ കെ സി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ധർണ്ണക്ക് ശേഷം ബഹു. മാനേജേർസ് അസോസിയേഷൻ ഭാരവാഹികൾ പത്തനംതിട്ട DEO ഓഫീസറെ സന്ദർശിച്ചു സംഭവത്തിന് കാരണക്കാരായ എല്ലാ ജീവനക്കാരെയും മാതൃകപരമായി ശിക്ഷിക്കാൻ നടപടിയുണ്ടാവണമെന്ന് അറിയിച്ചു
Home കെ പി എസ് എം എ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി.