എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ലഹരിക്കെതിരെ നീയും ഞാനും
വിഷയത്തിലെ സെമിനാർ ശ്രദ്ധേയമായി. ജില്ലാ സാമൂഹികനീതി ഓഫീസർ ജെ ഷംല ബീഗം ഉദ്ഘാടനം ചെയ്തു. റിട്ട. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ചെറിയാൻ വർഗീസ് സെമിനാർ നയിച്ചു. ലഹരിയിൽ അകപ്പെടാതെ ജീവിതത്തെ ആസ്വദിക്കാൻ യുവതലമുറയ്ക്ക് കഴിയണം.
സൗഹൃദങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരി ബന്ധങ്ങൾ മാതാപിതാക്കൾ തിരിച്ചറിയണമെന്നും ചെറിയാൻ വർഗീസ് പറഞ്ഞു. പരിപാടിയുടെ ഭാഗമായി മുതിർന്നവർക്ക് സൗജന്യമായി ഗ്ലൂക്കോ മീറ്റർ വിതരണം ചെയ്തു. വകുപ്പിന്റെ സ്റ്റാളിൽ വികസന ക്ഷേമനേട്ടവും ജനോപകാരപ്രദമായ പദ്ധതിയും പ്രദർശിപ്പിച്ചിരുന്നു. ജില്ലയിലെ വിവിധ ക്ഷേമ സ്ഥാപനങ്ങളിലേയും ബഡ്‌സ് സ്പെഷ്യൽ സ്കൂളുകളിലെയും കുട്ടികൾ നിർമിച്ച ഉൽപന്നങ്ങളുടെ വിപണനവും മേളയിൽ
നടന്നു. ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഫ്ലാഷ്മോബും അരങ്ങേറി.
പത്തനംതിട്ട പ്രൊബേഷൻ ഓഫീസർ സിജു ബെൻ അധ്യക്ഷനായി. പത്തനംതിട്ട സർക്കാർ ഓൾഡ് ഏജ് ഹോം സൂപ്രണ്ട് ഒ എസ് മിനി, പീസ് ഹാർവെസ്റ്റ് ഇൻഡ്യ ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ പാസ്റ്റർ ബെൻസി പുല്ലാട്, പത്തനംതിട്ട പ്രൊബേഷൻ ഓഫീസർ റോസ് മേരി വർക്കി, ജില്ലാ സാമൂഹിക നീതി ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ സതീഷ് തങ്കച്ചൻ, വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു
Home ലഹരിക്കെതിരെ ശ്രദ്ധേയമായി ‘നീയും ഞാനും`