തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 25 – ാമത് ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലിത്താ സ്മാരക പ്രഭാഷണം 2025 മേയ് 18 ഞായർ 4 പി. എം. ന് കുറിയന്നൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിക്കും. മുൻ ഡി. ജി. പി. ഡോ. അലക്സാണ്ടർ ജേക്കബ് സ്മാരക പ്രഭാഷണം നടത്തും. കുറിയന്നൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളി, കുറിയന്നൂർ മാർത്തോമ്മാ പള്ളി ഗായക സംഘങ്ങൾ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.