കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) പത്തനംതിട്ട സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. അടൂരിലെ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലില്‍ നടന്ന പരിപാടി ബിഎഐ സംസ്ഥാന ചെയര്‍മാന്‍ കെ എ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ബിഎഐ പത്തനംതിട്ട സെന്റര്‍ ചെയര്‍മാന്‍ അനീഷ് സുരേന്ദ്രന്‍ നായര്‍ അധ്യക്ഷനായി.
സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ബിഎഐ സംസ്ഥാന ചെയര്‍മാന്‍ കെ എ ജോണ്‍സണ്‍, ബിഎഐ മുന്‍ സംസ്ഥാന ചെയര്‍മാന്‍ പി എന്‍ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. എന്‍ എസ് സജു (ചെയര്‍മാന്‍), സുരേഷ്‌കുമാര്‍ എ ജി (വൈസ് ചെയര്‍മാന്‍), ഭരത് ബി നായര്‍ (സെക്രട്ടറി), റിനോയ് വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), വിഷ്ണു പി (ട്രഷറര്‍) എന്നിവര്‍ പത്തനംതിട്ട സെന്ററിന്റെ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
2025 – 2026 വര്‍ഷം ബിഎഐ നടപ്പിലാക്കാന്‍ പോകുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു. ബിഎ ഐ പത്തനംതിട്ട സെന്റര്‍ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ അപര്‍ണ എസ് നിര്‍വഹിച്ചു. ബിഎഐ സംസ്ഥാന സെക്രട്ടറി സൈജന്‍ കുര്യാക്കോസ് ഓലിയാപ്പുറം, സംസ്ഥാന ട്രഷറര്‍ കെ സതീഷ് കുമാര്‍, പി എന്‍ സുരേഷ്, എന്‍ എസ് സജു, റിനോയ് വര്‍ഗീസ്, നജീബ് മണ്ണേല്‍, മിജോയ് മാമു, പഴകുളം മധു, പി ബി ഹര്‍ഷ കുമാര്‍, വിഷ്ണു പി, രൂപേഷ് അടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തെ 22 സെന്ററുകളില്‍ നിന്നായി 250 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.