Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സംസ്ഥാനത്തെ ഉൾപ്രദേശ റോഡുകൾ വരെ മികച്ച നിലവാരത്തിലുള്ളത് : മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിലെ പ്രധാന പാതകൾ മാത്രമല്ല ഉൾപ്രദേശങ്ങളിലെ റോഡുകൾ വരെ മികച്ച നിലവാരത്തിലുള്ളതാണെന്ന് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കോന്നി ചിറ്റാറിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചിറ്റാർ ജില്ലാ സ്പെഷ്യലിറ്റി ആശുപത്രിക്കായി കണ്ടെത്തിയ മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. നാട്ടിലെ മുഴുവൻ ജനങ്ങളെയും കോർത്തിണക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് കോന്നിയിൽ നടക്കുന്നത്. റോഡുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി സമസ്ത മേഖലകളും വളർന്നുകൊണ്ടിരിക്കുകയാണ്. കോന്നി മെഡിക്കൽ കോളജിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിനും സർക്കാർ ഏറെ പ്രാധാന്യം നൽകി.
സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കി. വ്യവസായരംഗത്ത് വലിയ മാറ്റത്തിന് കാരണമാകുന്ന ഈ പദ്ധതിയുടെ ഭൂരിഭാഗം തുകയും ചെലവഴിച്ചത് സംസ്ഥാന സർക്കാരാണ്.
സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി- നികുതി ഇതര വിഹിതം കേന്ദ്രം ഗണ്യമായി കുറച്ചെങ്കിലും വികസന പ്രവർത്തനങ്ങൾ ഉപേക്ഷിച്ചില്ല. തനത് വരുമാനം വർദ്ധിപ്പിച്ച് പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

ചിറ്റാർ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി, ചിറ്റാർ സർക്കാർ സ്കൂളിന്റെ കെട്ടിടം തുടങ്ങി നാടിൻറെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ചിറ്റാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. കോന്നി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസ്, ചിറ്റാർ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ബസ് എന്നിവയുടെ താക്കോൽദാനവും നിർവഹിച്ചു.

ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിർമ്മിക്കാൻ രണ്ട് ഏക്കർ സ്ഥലം സർക്കാരിലേക്ക് സൗജന്യമായി നൽകിയ പ്രമുഖ വ്യവസായി ഡോ. വർഗീസ് കുര്യനെ മന്ത്രി ആദരിച്ചു.

Advertisement

ചിറ്റാറിലെ ഡിജിറ്റൽ സർവ്വേ നടപടികളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു.
കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാർ അധ്യക്ഷനായി. ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എസ്. ഗോപി, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം ലേഖാ സുരേഷ്, സംഘാടകസമിതി ജനറൽ കൺവീനർ കെ ജി മുരളീധരൻ, കൺവീനർ റ്റി. കെ. സജി, തദ്ദേശസ്ഥാപന അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement