കോട്ടക്കൽ – വേങ്ങര റോഡിൽ പാലാണിക്കു സമീപമായിരുന്നു അപകടം.
ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ കുറുഞ്ഞിക്കാട്ടിൽ ബാലസുബ്രമണ്യൻ്റെ മകൻ ശരത് (20), കോട്ടക്കൽ വെസ്റ്റ് വില്ലൂർ കൈതവളപ്പിൽ കുഞ്ഞാലൻ കുട്ടിയുടെ മകൻ മുഹമ്മദ് ജാസിം അലി (19 ) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. പാലാണി വൈദ്യർ പടിയിൽ കല്ലക്കയം റോഡിൽ യുവാക്കൾ ബൈക്ക് ഓടിച്ചുവരവെഅമിത വേഗത്തിൽ വന്ന പിക് അപ്പ് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവരും തൽക്ഷണം മരിച്ചു. വേങ്ങര നിന്നും കോട്ടക്കലിലേക്ക് കോഴിയുമായി പോകുകയായിരുന്നു പിക്കപ്പ് വാൻ. ശരത് സുഹൃത്തായ ജാസിം അലിയെ വില്ലൂരിലെ വീട്ടിലാക്കുന്നതിന് പോകുകയായിരുന്നെന്ന് അറിയുന്നു.
മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
Home പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.