Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മുഖ്യമന്ത്രിയുടെ സന്ദർശനം : ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

മുഖ്യമന്ത്രിയുടെ നാളത്തെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാന്റിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള ഇടങ്ങൾ ക്രമീകരിച്ചിട്ടുമുണ്ട്. നാളെ ഉച്ചയ്ക്ക് 2 നുശേഷം പുതിയ ബസ് സ്റ്റാന്റിലേക്ക് സ്വകാര്യ ബസുകളുടെ പ്രവേശനമുണ്ടാവില്ല.
രണ്ടുമണി മുതൽ ടൗണിൽ എത്തുന്ന എല്ലാ സ്വകാര്യ ബസുകളും പഴയ സ്റ്റാന്റിൽ ആളുകളെ ഇറക്കിയശേഷം യാത്ര തുടരണം. കെ എസ് ആർ ടി സി ബസുകൾക്ക് പതിവുപോലെ സർവീസ് നടത്താവുന്നതാണ്. എന്നാൽ കുമ്പഴ യിലെത്തുന്നവ മൈലപ്ര, ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയശേഷം തിരിച്ച് അതേ പാതയിൽ യാത്ര തുടരേണ്ടതാണ്.
അടൂർ പന്തളം കോഴഞ്ചേരി ചെങ്ങന്നൂർ തിരുവല്ല എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ ജനറൽ ആശുപത്രി വഴി പഴയ ബസ് സ്റ്റാന്റിലെത്തി ആളെ ഇറക്കിയശേഷം, സെൻട്രൽ ജംഗ്ഷനിലൂടെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.
റാന്നി കോന്നി ഭാഗങ്ങളിൽ നിന്നുള്ളവ കുമ്പഴ മൈലപ്ര പള്ളിപ്പടി, ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി പഴയ സ്റ്റാന്റിൽ ആളെ ഇറക്കുകയും, കെ എസ് ആർ ടി സി, ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി തിരിച്ചുപോകുകയും ചെയ്യണം.

പാർക്കിംഗ് ക്രമീകരണം
അടൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അഴൂർ കല്ലറക്കടവ് ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം അഴൂർ ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്‌.
പന്തളം ഭാഗത്ത് നിന്നുള്ള പ്രവർത്തകരുടെ വാഹനങ്ങൾ കല്ലറ കടവിൽ ആളുകളെ ഇറക്കുകയും തുടർന്ന് സ്റ്റേഡിയം ജംഗ്ഷൻ വഴി സഞ്ചരിച്ച് ജിയോ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുകയും വേണം.
കൊടുമൺ ഭാഗത്തുനിന്ന് വരുന്നവ കല്ലറ കടവിൽ ആളെ ഇറക്കിയശേഷം മുത്തൂറ്റ് ഹോസ്പിറ്റൽ കല്ലറ കടവ് റോഡിലും, കോന്നി മേഖലയിലെ വാഹനങ്ങൾ കെഎസ്ആർടിസിക്ക് സമീപം പ്രവർത്തകരെ ഇറക്കിക്കഴിഞ്ഞു മൈലപ്ര പള്ളിപ്പടി കുമ്പഴ റോഡിലും പാർക്ക്‌ ചെയ്യേണ്ടതാണ്.
പത്തനംതിട്ട മേഖലയിൽ നിന്നുള്ളവ കെഎസ്ആർടിസിയിൽ ആളുകളെ ഇറക്കിയ ശേഷം ജില്ലാ പോലീസ് ഓഫീസ് വഴി മേലെ വെട്ടിപ്പുറം ഇടത്തോട്ട് പത്തനംതിട്ട ടൗൺ റോഡിലും,, കോഴഞ്ചേരി ഭാഗത്തുനിന്നുള്ളവ കെഎസ്ആർടിസിയിൽ ആളുകളെ ഇറക്കിക്കഴിഞ്ഞു ജില്ലാ പോലീസ് ഓഫീസ് വഴി മേലെ വെട്ടിപ്പുറം കടമ്മനിട്ട റോഡിലും പാർക്ക് ചെയ്യേണ്ടതാണ്.
മല്ലപ്പള്ളി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് സെൻറ് പീറ്റേഴ്സ് ജംഗ്ഷൻ കഴിഞ്ഞുള്ള റോഡിന്റെ ഒരു വശത്തായിട്ടാണ്. ഇവ ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കുകയും തുടർന്ന് കെഎസ്ആർടിസി സെൻട്രൽ ജംഗ്ഷൻ സ്റ്റേഡിയം ജംഗ്ഷൻ വഴി വലത്തോട്ട് തിരിഞ്ഞ് സഞ്ചരിച്ചാണ് ഇവിടെ എത്തേണ്ടത്.
ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കിയ ശേഷം അബാൻ മേൽപ്പാലം ഭാഗത്ത് അതേ റോഡിലാണ് പെരുനാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
ജില്ലാ പോലീസ് ഓഫീസ് മേൽപ്പാലം റോഡിൽ പ്രവർത്തകരെ ഇറക്കി കഴിഞ്ഞ് ഞണ്ണുങ്കൽ പടി കൈരളിപുരം റോഡിൽ റാന്നി മേഖലയിൽ നിന്നുള്ള വാഹനങ്ങൾ പാർക്ക് ചെയ്യണം.
ഇരവിപേരൂർ മേഖലയിൽ നിന്നുള്ളവ കെഎസ്ആർടിസിയിൽ പ്രവർത്തകരെ ഇറക്കി കഴിഞ്ഞ് ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി മേലെ വെട്ടിപ്പുറം അഞ്ചക്കാല സെൻ പീറ്റേഴ്സ് ജംഗ്ഷൻ റോഡിൽ പാർക്ക് ചെയ്യണം.
തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കെഎസ്ആർടിസിയിൽ ആളുകളെ ഇറക്കിയ ശേഷം ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി മേലെ വെട്ടിപ്പുറം റോഡിൽ പാപ്പാനി ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement