കാച്ചി ക്കൊട്ടിയ തപ്പിൻ്റെ മണിനാദം കണക്കായ ശബ്ദം കാവിനും കരയ്ക്കുമപ്പുറത്തെത്തി. ചൂട്ടു വെളിച്ചത്തിൽ കളംനിറഞ്ഞു തുള്ളിയ കോലങ്ങൾ കണ്ട് ഭഗവതിയും പ്രസന്നയായി.
കഴിഞ്ഞദിവസം രാത്രി അടവി ദിനത്തിൽ കടമ്മനിട്ട പടേനിക്കളത്തിൽ ആഴിയിൽ പനമരം ഉയർത്തി അടവി ചടങ്ങുകൾ നടത്തി. വെളിച്ചപ്പാടെത്തി ഭഗവതിയുടെ അനുവാദം നൽകിയതോടെ
പടേനിപ്പാട്ടുകാർ ശംഖ് നാദത്തിന്റെയും മണിനാദത്തിന്റെയും അകമ്പടിയോടെ “ആഴിക്കലടവി വാഴ്കയേ….
കടമ്മനിട്ട കര വാഴ്കയേ…
കടമ്മനിട്ട ഭഗവതി വാഴ്കയേ….”
എന്ന് ഉറക്കെ ചൊല്ലി കളത്തിൽ ആഴികൂട്ടി പനമരം ഉയർത്തിയതോടെ അടവി ചടങ്ങുകൾ പൂർത്തിയായി.
പടയണിയുടെ ആദി ബീജ രൂപമാണ് അടവി. ” ഒന്നാകും ദൈവം വാഴ്ക ” എന്നു തുടങ്ങുന്ന അടവി വിളിയുടെ വായ്ത്താരി സർവമംഗളകരമായ പ്രകൃതി സൂക്തമാണ്. കുന്നും കാടും ദേ ശവും ഒരുമിച്ച് മംഗളം പ്രാപിക്ക ട്ടെ എന്ന സർവപ്രകൃതീശ്വരി പൂജയാണ് അടവി. സംഘകാല ആരാധന സമ്പ്രദായത്തിൽ സജീവമായി നിലനിൽക്കുന്ന തെളിവ്. കാട് കൃഷിയിടമാക്കി മാറ്റിയതിന്റെ സൂചനയും, ഭഗവതിയുടെ ചൈതന്യ വർദ്ധനവിനെന്ന് വിശ്വാസം.
ആറാം ദിവസമായ ഇന്നലെ
കളത്തിൽ എത്തിയ വിശേഷാൽ കോലങ്ങളാണ് അരക്കി യക്ഷിയും പക്ഷി കോലവും .
ഒറ്റപ്പാളയിൽ തീർത്ത പക്ഷി മുഖത്തിന് നീണ്ടു വളഞ്ഞ ചുണ്ട് തയ്ച്ച് ചേർത്തതാണ്. കുരുത്തോല കീറി ഉണ്ടാക്കുന്ന ചിറകും വീശി കളമഴിച്ച് തുള്ളുന്ന കോലത്തിന് ദ്വാപര യുഗത്തിലെ കൃഷ്ണ കഥയിലെ സന്ദർഭമാണ് പാടുന്നത്.
അമ്പാടിയിലെ ഉണ്ണിക്കണ്ണനെ ബാധിക്കാൻ വന്ന പക്ഷി ഒടുവിൽ മാധവന്റെ അനുഗ്രഹത്താൽ സർവലോകം പൂകിയ കഥയാണ് വിവരിക്കുന്നത്. ഇത് പാടി തുള്ളിക്കളിക്കുമ്പോൾ ബാലഗ്രഹ പീഡകൾ ഒഴിഞ്ഞു പോകുമെന്ന് വിശ്വസിക്കപ്പെടു ന്നു. കുഞ്ഞുങ്ങളുടെ ഗ്രഹണി മോഷത്തിനും ഗർഭ ദോഷ ങ്ങൾക്കും വഴിപാടായി പക്ഷിക്കോലം നടത്തുന്നത്. ഇന്നലെ രാത്രി 11 മണിയോടെ കടമ്മനിട്ട ഹൃഷികേശ ക്ഷേത്ര സന്നിധിയിൽ നിന്നും അരക്കിയക്ഷി പക്ഷിക്കോലം എന്നീ വിശേഷാൽ കോലങ്ങളുമടങ്ങിയ കൂട്ടക്കോലമാണ് കളത്തിൽ എത്തിയത്. ഇന്നലെ ഇടപ്പടയണി.
മധ്യ തിരുവതാംകൂറിന്റെ ഒരു പടയണി കാലത്തിന് സമാപനം കുറിക്കുന്ന കടമ്മനിട്ട കാവിലെ വലിയ പടയണി ഇന്ന്. വലിയ പടയണി നാൾ എല്ലാ കോലങ്ങളും കളത്തിൽ ഉണ്ടായിരിക്കും. വെളുപ്പിനെ വെളുത്തുതുള്ളൽ നടത്തി കരവഞ്ചിയും തട്ടുംമേൽ കളിയും നടത്തി. വീണ്ടുമൊരു പടയണിക്കാലത്തിനായി കര കാത്തിരിക്കും.
Home ആർപ്പോ വിളികളിൽ കരയുടെ മനസ്സ് ഒന്നായി. മുറുകിയമേളത്തിൽ ചുവടുവെച്ച കോലങ്ങൾക്കൊപ്പം അവരുടെ മനസ്സും ഇളകിയാടി.