Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പ്രവാസികൾക്ക് പ്രായപരിധിയില്ലാത്ത പെൻഷൻ നിയമം വേണം;പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ്

വിവിധ കാരണങ്ങളാൽ മടങ്ങിയെത്തിയ ആയിരക്കണക്കിന് പ്രവാസികൾ ദുരിതപൂർണ്ണമായ അവസ്ഥയിലാണു ഇന്നു ജീവിക്കുന്നതെന്നും പുനരധിവാസ പദ്ധതിയുടെ ഘടനയിലുൾപ്പെടുത്തി പ്രായപരിധിയില്ലാത്ത പെൻഷൻ നിയമം പ്രാവർത്തികമാക്കണമെന്നു എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സ്ഥാപകനും സംസ്ഥാന പ്രസിഡണ്ടുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് സർക്കാരിനോട് ആവശ്യപ്പെട്ടു. വി.എസ്. അച്ച്യുതാനന്ദൻ സർക്കാർ പെൻഷൻ പദ്ധതി നടപ്പിലാക്കുമ്പോൾ പെൻഷൻ അംഗ്വത്ത പ്രായപരിധി 55 വയസാക്കി നിജപ്പെടുത്തി.പ്രായപരിധി ഉയർത്തണമെന്നും അല്ലെങ്കിൽ പ്രായപരിധി ഉപേക്ഷിക്കണമെന്നാവശ്യം പല തവണ ഉന്നയിച്ചു. എന്നാൽ നടപ്പിലാക്കി തന്നില്ല.
ഒടുവിൽ ഭരണ സിരാ കേന്ദ്രത്തിനു സമീപം ഞാൻ നിരാഹാരം കിടക്കേണ്ടി വന്നു. 55 ൽ നിന്നും 60 വയസാക്കി ഉയർത്താൻ കഴിഞ്ഞുവെന്നും അഹമ്മദ് അറിയിച്ചു.പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ ജയാ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രവാസി ബന്ധു അഹമ്മദ്.കാലാനുസൃതമായി ചട്ടങ്ങൾക്ക് മാറ്റം വേണം. ഒരു രാജ്യത്തിന്റെ ഒരു സംസ്ഥാനത്തിന്റെ വികസിത പരിണാമം പ്രവാസി സമൂഹത്തിന്റെതാണെന്നു ഓർക്കണം.തദ്ദേശസ്ഥാപനങ്ങൾ മുതൽ സംസ്ഥാന സർക്കാർ ഖജനാവ് വരെ വിദേശ പണത്തിന്റെ വാത്സല്യം അനുഭവിച്ചില്ലേ.സമ്പന്നന്മാരാണോ എല്ലാ പ്രവാസികളും.പ്രവാസികൾ രാഷ്ട്രീയ നയങ്ങളേ ഭയക്കുന്നില്ല. നട്ടെല്ലു വളയാതെ പ്രതികരിക്കുമെന്നും അഹമ്മദ് വ്യക്തമാക്കി പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ വടകര ജയാ ആഡിറ്റോറിയത്തിൽ വച്ചു നടന്നു. സംസ്ഥാന പ്രസിഡന്റ് പ്രവാസിബന്ധു ഡോ.എസ്. അഹമ്മദ് ഉത്ഘാടനം ചെയ്തു. എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയർമാൻ കെ. എൻ. എ അമീർ അദ്ധ്യക്ഷത വഹിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement