ആശാവർക്കർ മാരുടെ വിരമിക്കൽ പ്രായം 62 ആക്കിയ നടപടിയാണ് സർക്കാർ മരവിപ്പിച്ചത്. 2022 മാർച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചുള്ള പുതിയ ഉത്തരവാണ് ഇറക്കിയത്. 62 -ാമത്തെ വയസ്സിൽ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖയ്ക്ക് എതിരെ ആശാവർക്കർമാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മാർഗ്ഗരേഖ പിൻവലിക്കുമെന്ന് ചർച്ചക്ക് ശേഷം ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതാണ്. എന്നാൽ, വിരമിക്കൽ ആനുകൂല്യമായി 50 ലക്ഷം രൂപ നൽകണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വരുന്ന സമരം 69-ാം ദിവസത്തിലേക്ക് കടന്നു. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്