കോന്നി ആനക്കൊട്ടിലില്‍ കുട്ടി മരിച്ച സംഭവത്തില്‍ കര്‍ശന നടപടി- വനം മന്ത്രി
ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ് തൂണ് മറിഞ്ഞ് വീണു കുട്ടി മരിച്ച സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന് ദുഃഖം രേഖപ്പെടുത്തി. സംഭവത്തിന് ഉത്തരവാദി ആയ ഉദ്യോഗസ്ഥര്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു മെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയ തായി ആണ് മനസ്സിലാക്കാന്‍ സാധിച്ചത്. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വെട്ടറില്‍ നിന്നും മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി.